HomeNewsShortലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാർഥി നിർണ്ണയം കഴിഞ്ഞു: തൃശൂരിൽ അപ്രതീക്ഷിത സ്ഥാനാർഥി

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാർഥി നിർണ്ണയം കഴിഞ്ഞു: തൃശൂരിൽ അപ്രതീക്ഷിത സ്ഥാനാർഥി

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് സി.ദിവാകരനും തൃശൂരില്‍ രാജാജി മാത്യു തോമസും മത്സരിക്കും. വയനാട്ടില്‍ പി.പി സുനീറും മത്സരിക്കും. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ ആണ് സ്ഥാനാര്‍ത്ഥി.

തൃശൂരില്‍ രാജാജി മാത്യു തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമാണ്. സിഎന്‍ ജയദേവന്‍ വീണ്ടും മത്സരിക്കുമെന്നാണ് ഏവരും കരുതിയത്. ഇതിനൊപ്പം മാവേലിക്കര സംവരണ മണ്ഡലത്തില്‍ പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാനുള്ള ആഗ്രഹം സിപിഐഎം പ്രകടിപ്പിച്ചിരുന്നു. ഇതും സിപിഐ കണക്കിലെടുത്തില്ല. മുന്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. നെടുമങ്ങാട് എംഎല്‍എയായ സി ദിവാകരന്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ വലിയൊരു തലവേദനയാണ് ഒഴിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments