HomeNewsShortകാര്‍ഷിക വായ്പകളുടെ മൊറൊട്ടോറിയം പരിധി രണ്ട് ലക്ഷമാക്കി; നഷ്ടപരിഹാര തുക ഇരട്ടിയാക്കും

കാര്‍ഷിക വായ്പകളുടെ മൊറൊട്ടോറിയം പരിധി രണ്ട് ലക്ഷമാക്കി; നഷ്ടപരിഹാര തുക ഇരട്ടിയാക്കും

കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി ഇടതുസര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ വായ്പാ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. വായ്പ പരിധി അന്‍പതിനായിരത്തില്‍ നിന്ന് രണ്ട് ലക്ഷമായി വര്‍ദ്ധിപ്പിച്ചു. 2014 മാര്‍ച്ച്‌ 31 വരെയുള്ള വായ്പകള്‍ക്ക് മൊറട്ടേറിയം പ്രഖ്യാപിച്ചു. കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകം.എല്ലാ വിളകളുടെ നഷ്ടപരിഹാര തുക ഇരട്ടിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

നവകേരള നിര്‍മ്മാണത്തിനായി ലോകബാങ്കില്‍ നിന്ന് 3500 കോടി വായ്പ എടുക്കാനും മന്ത്രിസഭയുടെ അനുമതിയായി. മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് സംവരണം ഉറപ്പാക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. പ്രളയ പ്രദേശങ്ങളിലെ കാര്‍ഷിക കടത്തിന്‍റെ പലിശ സര്‍ക്കാര്‍ വഹിക്കും. പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ ബ്ലോക്കില്‍ തന്നെ ഭൂമി നല്‍കമാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഇടുക്കി വയനാട് കുട്ടനാട് പ്രത്യേക പാക്കേജ് തയ്യാറാക്കും. കാര്‍ഷിക വായ്പ്പകളുടെ മോറട്ടോറിയം സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിളനാശം മൂലമുള്ള നഷ്ടപരിഹാരതുക ഇരട്ടിയാക്കും. ഇതിനായി85 കോടി നീക്കിവെച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments