ഫ്രാൻസിസ് മാർപ്പാപ്പയുടെ വിശുദ്ധ ജീവിതത്തിന്റെ ഉദാഹരണമായി അദ്ദേഹത്തിന്റെ കൈകൾ കൊണ്ട് നടന്ന ഒരു അത്ഭുതം സഭ അംഗീകരിച്ചിരിക്കുകയാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ ചുംബനമേറ്റ വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് യഥാർത്ഥ രക്തമായി. ഇറ്റലിയിലെ നേപ്പിൾസിലാണ് കഴിഞ്ഞ ദിവസം ഈ അത്ഭുത സംഭവം നടന്നത്. നേപ്പിൾസിൽ ആർച്ച് ബിഷപ് ആസ്ഥാനത്തെത്തിയ മാർപ്പാപ്പ, വിശുദ്ധന്റെ രക്തത്തിന്റെ തിരു ശേഷിപ്പ് അടങ്ങിയ പേടകം പ്രാർത്ഥനാപൂർവ്വം ചുംബിക്കുന്ന സമയത്ത് ഉണങ്ങിയ ആ രക്തം പെട്ടെന്ന് ദ്രാവകരൂപം കൈവരിക്കുകയായിരുന്നു. നേപ്പിൾസ് ആർച്ച് ബിഷപ്പ് ഉൾപ്പെടെ ആ സംഭവത്തിന് സാക്ഷിയായി. നേപ്പിൾസിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ ജനാരോയുടെ രക്തത്തിന്റെ തിരു ശേഷിപ്പാണ് യഥാർത്ഥ രക്തമായി മാറിയത്. ആർച്ച് ബിഷപ്പ് മാർ ക്രെസെൻസിയോ സെപ്പ് തന്നെയാണ് ഇക്കാര്യം മറ്റു സഭാ അധികാരികളെ അറിയിച്ചത്. വിശുദ്ധനു നമ്മോടുള്ള അപാരമായ സ്നേഹമാണിത് കാണിക്കുന്നതെന്നും വിശുദ്ധനോട് കൂടുതൽ പ്രാർഥിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്നും സഭാ അധികാരികൾ അറിയിച്ചു. ‘കാത്തോലിക് ഹെറാൾഡ്’ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്. വിശുദ്ധ ജനാരോ AD 305 ൽ ജീവിച്ചിരുന്ന വിശുദ്ധനാണ്.
മദ്യലഹരിയിൽ അന്തോണീസ് പുണ്യാളനോട് വെല്ലുവിളി; തൃശ്ശൂരിൽ യുവാക്കളുടെ അഞ്ചംഗ സംഘത്തിന് സംഭവിച്ചത്…..
മദ്യലഹരിയിൽ അന്തോണീസ് പുണ്യാളനോട് വെല്ലുവിളി; തൃശ്ശൂരിൽ യുവാക്കളുടെ അഞ്ചംഗ സംഘത്തിന് സംഭവിച്ചത്…..
സ്ഥിരമായി നടുവേദനയോ ? ഒരു മരുന്നുമില്ലാതെ നടുവേദന പൂർണ്ണമായും മാറ്റാം; ഇതൊന്നു പരീക്ഷിക്കൂ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: