മഞ്ജു ദിലീപും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു സല്ലാപം. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് ഒരുക്കിയ ഈ ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരുടെയും പ്രണയം മൊട്ടിടുന്നത്. മഞ്ജുവും ദിലീപുമായുള്ള വിവാഹമെല്ലാം കഴിഞ്ഞ് ഒരിക്കല്‍ സല്ലാപം രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിരുന്നതായി സംവിധായകന് സുന്ദര്‍ദാസ് സൗത്ത് ലൈവ് വെബ്സൈറ്റിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. ചിത്രത്തിനായി ദിലീപും മഞ്ജുവാര്യരും തയാറായിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ പ്രൊഡ്യൂസ് ചെയ്ത് മറ്റൊരു നായികയെ അവതരിപ്പിക്കാം എന്നായിരുന്നു ആലോചന. ഇതിനായി ദിലീപും മഞ്ജുവും ലോഹിതദാസിനും സുന്ദര്‍ദാസിനും അഡ്വാന്‍സ് നല്‍കുകയും ചെയ്തു. എന്നാല്‍ സല്ലാപത്തിലെ കഥയ്ക്ക് ഇനി തുടര്‍ച്ച നല്‍കാനാകില്ലെന്ന ഉറച്ച നിലപാട് ലോഹിതദാസ് എടുത്തതോടെ പ്രൊജക്റ്റ് മുടങ്ങുകയായിരുന്നുവന്നു സുന്ദർദാസ് പറയുന്നു.
ഞാൻ ആരെയും തല്ലിയില്ല; സംഭവിച്ചത് മറ്റൊന്ന്…. മിത്ര കുര്യൻ പറയുന്നു…..
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: