HomeCinemaഎത്ര കോടികൾ തന്നാലും നടൻ അജിത്തിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് നയൻതാര: സംഭവത്തിന് പിന്നിൽ നടന്ന സത്യമെന്ത്...

എത്ര കോടികൾ തന്നാലും നടൻ അജിത്തിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് നയൻതാര: സംഭവത്തിന് പിന്നിൽ നടന്ന സത്യമെന്ത് ?

തമിഴിലെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയും തലയെന്ന് അറിയപ്പെടുന്ന സൂപ്പർ സ്റ്റാർ അജിത്തും ഒരുമിച്ചെത്തുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്നതാണ്. എന്നാല്‍ ഇനി അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന് നയൻതാര വ്യക്തമാക്കിയതായി താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഭര്‍ത്താവായ വിഘ്നേഷ് ശിവനെ അജിത്ത് അപമാനിച്ചതാണെന്നാണ് അതിനു കാരണം എന്നാണ് സിനിമാലോകത്തെ സംസാരം. തന്റെ ഭര്‍ത്താവിനെ അപമാനിച്ചത് തനിക്ക് ഏറ്റവും വലിയ വേദനയായതു കൊണ്ട് അജിത്തിനൊപ്പം കോടികള്‍ തരാമെന്ന് പറഞ്ഞാലും ഒരു ചിത്രത്തില്‍ പോലും അഭിനയിക്കില്ല എന്ന് ലേഡീ സൂപ്പര്‍സ്റ്റാര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഔദ്യോഗികമായി അല്ല എങ്കിലും ഈ വാര്‍ത്തകള്‍ ശരിയാണ് എന്നാണ് താരത്തിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ലിവിങ് ടുഗതര്‍ ജീവിതത്തിന് ശേഷമാണ് നയന്‍സും വിഘ്നേ അജിത് ചിത്രമായ എ കെ 62 െന്റ സംവിധായക സ്ഥാനത്ത് നിന്നും വിഗ്നേശിവനെ മാറ്റി എന്ന വാര്‍ത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പരാജയഭീതി മുന്‍പില്‍ കണ്ടുകൊണ്ടാണ് നിര്‍മ്മാതാക്കളും അജിത്തും പിന്‍മാറിയതെന്നാണ് കേള്‍ക്കുന്നത്. കുറേ സമയം നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു മറുപടി അജിത്തില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും എത്തിയതത്രേ. അതേസമയം ഭര്‍ത്താവിന് വേണ്ടി നയന്‍താര ഇടപെട്ടിരുന്നു എന്നും വിഘ്‌നേഷ് എഴുതിയ കഥയില്‍ വിശ്വാസം ഇല്ലാതിരുന്ന അജിത്ത് ഒരിക്കല്‍ താല്പര്യകുറവ് പ്രകടിപ്പിച്ചിരുന്നു എന്നും വാർത്തയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments