നടി മോളി കണ്ണമാലി ആശുപത്രിയിൽ; നടി ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്

123

മലയാളത്തിന്റെ പ്രിയ നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ചാണ് ദിയയുടെ കുറിപ്പ് :

“മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ pay നമ്ബര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648 . സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ!!”, ആശുപത്രിയില്‍ നിന്നുള്ള ചിത്രം സഹിതം ദിയ ഫേയ്സ്ബുക്കില്‍ കുറിച്ചു. സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.