HomeNewsLatest Newsഒറ്റയ്ക്ക് കൂട്ടിൽ കഴിഞ്ഞ കുരങ്ങൻ ഗർഭിണിയായി: കാരണം അന്വേഷിച്ചു ചെന്ന മൃഗശാലാ അധികൃതർ കണ്ട കാഴ്ച...

ഒറ്റയ്ക്ക് കൂട്ടിൽ കഴിഞ്ഞ കുരങ്ങൻ ഗർഭിണിയായി: കാരണം അന്വേഷിച്ചു ചെന്ന മൃഗശാലാ അധികൃതർ കണ്ട കാഴ്ച !

ഒറ്റയ്ക്ക് കഴിഞ്ഞ കുരങ്ങന്‍ ഗര്‍ഭിണിയായതിന് പിന്നാലെ ഉത്തരം കണ്ടെത്തി ജപ്പാനിലെ മൃഗശാല അധികൃതര്‍. നാഗസാക്കിയിലെ കുജുകുഷിമ മൃഗശാലയിലെ 12കാരിയായ മോമോ എന്ന ഗിബ്ബണ്‍ കുരങ്ങാണ് ഗര്‍ഭിണിയായത്. 2021 ഫ്രെബുവരിയിലാണ് മോമോ കുഞ്ഞിനെ പ്രസവിച്ചത്. സമീപത്തെ കൂടുകളില്‍ ആണ്‍കുരങ്ങുകളുണ്ടെങ്കിലും നല്ല ഉറപ്പുള്ള കമ്ബികളാലും വേലികള്‍ കൊണ്ടും ഇവ തമ്മില്‍ വേര്‍തിരിച്ചിരുന്നു. കുഞ്ഞിന്റെ അച്ഛനാരെന്നറിയാന്‍ അധികൃതര്‍ ഒടുവില്‍ ഡിഎന്‍എ പരിശോധന നടത്തി. പരിശോധനയില്‍ മോമോയുടെ കൂടിന് സമീപമുണ്ടായിരുന്ന 34കാരനായ ഇറ്റോ എന്ന ഗിബ്ബണ്‍ കുരങ്ങാണ് അച്ഛനെന്ന് കണ്ടെത്തി. ഒടുവില്‍ ഇവര്‍ ഇണചേര്‍ന്നതെങ്ങനെയെന്നും മൃഗശാല അധികൃതര്‍ കണ്ടെത്തി. മോമോയും പങ്കാളിയെയും വേര്‍തിരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സ്റ്റീല്‍ പ്ലേറ്റില്‍ ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നു. 9 മില്ലിമീറ്റര്‍ വ്യാസമുള്ള ദ്വാരമാണ് ഈ ബോര്‍ഡിനുണ്ടായിരുന്നത്. ഈ ദ്വാരത്തിലൂടെയാകാം ഇവര്‍ ഇണ ചേര്‍ന്നെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments