HomeCinemaMovie Newsഅത്ഭുത ഭാവാഭിനയവുമായി ഇന്ദ്രൻസ്: ഇന്ദ്രൻസിന് സംസ്ഥാനഅവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന്റെ ട്രെയ്‌ലർ എത്തി: വീഡിയോ

അത്ഭുത ഭാവാഭിനയവുമായി ഇന്ദ്രൻസ്: ഇന്ദ്രൻസിന് സംസ്ഥാനഅവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന്റെ ട്രെയ്‌ലർ എത്തി: വീഡിയോ

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്ത ആളൊരുക്കം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നെങ്കിലും റിലീസ് ചെയ്തിരുന്നില്ല. വിസി അഭിലാഷാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ സിനിമയില്‍ അഭിനയ മികവുകൊണ്ട് ഇന്ദ്രന്‍സ് പുരസ്‌കാരം പിടിച്ചെടുക്കുകയായിരുന്നുവെന്ന് ജൂറി അംഗമായ ടിവി ചന്ദ്രന്‍ പറഞ്ഞിരുന്നു.

നഷ്ടപ്പെടുന്ന മകനെ തിരയുന്ന പിതാവിന്റെ മാനസികാവസ്ഥ അവിസ്മരണീയമാക്കിയതിനായിരുന്നു ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കാണാതായ മകനെത്തേടി അലയുമ്പാഴും ദു:ഖം ഉള്ളിലൊളിപ്പിച്ച് ഇന്ദ്രന്‍സ് നടത്തിയ പ്രകടനത്തിനാണ് ജൂറിയുടെ കയ്യൊപ്പ്. ഏറെക്കാലമായി ഇന്ദ്രന്‍സ് സിനിമയില്‍ ഉണ്ട്. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ല. ട്രെയിലറില്‍ ഇന്ദ്രന്‍സിന്റെ അമ്പരപ്പിക്കുന്ന ഭാവങ്ങള്‍ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments