HomeFaithബൈബിളിലെ മറ്റൊരു പ്രവചനവും നിറവേറുന്നു; സഹാറ മരുഭൂമിയിലിപ്പോൾ നടക്കുന്നത് ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത ആ അത്ഭുതം

ബൈബിളിലെ മറ്റൊരു പ്രവചനവും നിറവേറുന്നു; സഹാറ മരുഭൂമിയിലിപ്പോൾ നടക്കുന്നത് ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത ആ അത്ഭുതം

ബൈബിളിലെ വചനങ്ങൾ എല്ലാം തന്നെ സത്യമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഏശയ്യായുടെ ആ പ്രവചനവും നിറവേറുകയാണ്. ഒരു വലിയ ആത്മീക പരിവര്‍ത്തനം ലോകത്ത് സംഭവിക്കുമെന്നും പ്രകൃതിതന്നെ അതിനു സാക്ഷ്യം വഹിക്കുമെന്നുമാണ് അര്‍ത്ഥമാക്കിയത്. ലോകത്തെ ഏറ്റവും വലിയ മരുഭൂമിയായ സഹാറാ മരുഭൂമിയുടെ ഭാഗമായ അള്‍ജീറിയന്‍ നഗരമായ എയ്ന്‍ സീഫ്ര എന്ന ചെറിയ നഗരത്തിനു സമീപമാണ് അസാധാരണമായ മഹാ പ്രതിഭാസം സംഭവിച്ചത്.

“മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും, നിര്‍ജ്ജന പ്രദേശം ഉല്ലസിച്ചു പനിനീര്‍പൂപോലെ പൂക്കും, അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും”. (യെശയ്യാവ് 35:1,2). 2700 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകനായ യെശയ്യാവ് യുഗാന്ത്യത്തില്‍ ദൈവസഭയ്ക്കു സംഭവിക്കാന്‍ പോകുന്ന മഹത്വ പ്രഭയുടെ പ്രശോഭയെക്കുറിച്ച് പ്രവചിക്കുന്ന പ്രവചനമാണമിത്. ഈ പ്രവചനമാണിപ്പോൾ സത്യമായിരിക്കുന്നത്.

മരുഭൂമിയിലെ മലകളിലും മണല്‍ പരപ്പുകളിലും 4-12 ഇഞ്ച് കനത്തില്‍ തൂവെള്ള മഞ്ഞ് പൊഴിഞ്ഞ നിലയില്‍ കാണപ്പെടുകയായിരുന്നു. ഈ പ്രദേശം ഏറ്റവും ചൂടുള്ള മരുഭൂമിയായ സഹാറയുടെ കവാടം കൂടിയാണ്. സഹാറ മരുഭൂമിയ്ക്കും അറ്റ്ലസ് മലനിരകള്‍ക്കും ഇടയിലുള്ള പ്രദേശമാണിവിടം. ഏകദേശം 3.5 മില്യണ്‍ സ്ക്വയര്‍ മൈല്‍ വ്യാപ്തിയുള്ള സഹാറ മരുഭൂമിയില്‍ മൊത്തത്തിലൊരു മഞ്ഞുവീഴ്ച ശാസ്ത്രജ്ഞരേപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

ഏശയ്യാ പ്രവാചകന്‍ അന്ത്യകാലത്ത് സംഭവിക്കാനുള്ള ദൈവത്തിന്റെ അരുളപ്പാടു പ്രവചിച്ചതിൽ പലതും സംഭവിച്ചിട്ടുണ്ട്. അന്ത്യകാലത്ത് മരുഭൂമിയില്‍ സംഭവിക്കുന്ന അത്ഭുത പ്രതിഭാസത്തെക്കുറിച്ച് പ്രവാചകന്‍ പിന്നെയും ബൈബിളില്‍ പരാമര്‍ശിക്കുന്നുണ്ട്. “ഇതാ ഞാന്‍ പുതിയതൊന്നു ചെയ്യുന്നു, അതു ഇപ്പോള്‍ ഉത്ഭവിക്കും, നിങ്ങള്‍ അതു അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയല്‍ ഒരു വഴിയും നിര്‍ജ്ജന പ്രദേശത്ത് നദികളും ഉണ്ടാക്കും”. (യെശ. 43:19). അള്‍ജീറിയ, ചാദ, ഈജിപ്റ്റ്, ലിബിയ, മാലി, മൌറിഷേന്യ, നൈജര്‍ ‍, സുഡാന്‍ ‍, ടുണീഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ സഹാറയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൂടാത ബൈബിളില്‍ പരാമര്‍ശശിക്കുന്ന ചെങ്കടല്‍ ‍, മദ്ധ്യധരണിക്കടല്‍ ‍, നൈല്‍ നദിഎന്നിവയും സഹാറയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments