HomeCinemaMovie Newsശ്രീദേവിക്ക് ആദരവുമായി പ്രിയ വാര്യരുടെ മറ്റൊരു അഡാർ വീഡിയോ: വൈറലാകുന്ന വീഡിയോ കാണാം

ശ്രീദേവിക്ക് ആദരവുമായി പ്രിയ വാര്യരുടെ മറ്റൊരു അഡാർ വീഡിയോ: വൈറലാകുന്ന വീഡിയോ കാണാം

മാണിക്യ മലരായ പൂവി എന്ന അഡാര്‍ ലവിലെ ഗാനത്തിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധിക്കെപ്പെട്ടത്. നിമിഷങ്ങള്‍ കൊണ്ടാണ് ഈ മിടുക്കി സോഷ്യല്‍ മീഡിയയിലെ താരമായി മാറിയത്. ഇപ്പോൾ അന്തരിച്ച ശ്രീദേവിക്ക് ആദരവുമായി എത്തിയിരിക്കുകയാണ് താരം. ശ്രീദേവി അഭിനയിച്ച ഗാനം ആലപിച്ചാണ് പ്രിയ താരത്തിന് ആദരവ് നല്‍കിയത്.

ആരാധകരെ ഒന്നടങ്കം വേദനിപ്പിച്ചാണ് ശ്രീദേവി യാത്രയായത്. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലേക്ക് പോയ ശ്രീദേവിക്ക് അവിടെ വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയും താരം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വീഡിയോ കാണാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments