HomeSportsദേശീയ വോളി: റയിൽവേസിനെ തറപറ്റിച്ച് കേരള പുരുഷ ടീമിന് ഉജ്ജ്വല വിജയം

ദേശീയ വോളി: റയിൽവേസിനെ തറപറ്റിച്ച് കേരള പുരുഷ ടീമിന് ഉജ്ജ്വല വിജയം

ദേശീയ വോളി ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീമിന് ഉജ്ജ്വല വിജയം. നാല് സെറ്റുകള്‍ നീണ്ട പുരുഷ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേസിനെ തറപറ്റിച്ചാണ് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ പുരുഷ കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണയും ഫൈനലില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ വിജയം.

ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച ഫോമില്‍ കളിച്ച റെയില്‍വേസ് ആദ്യ സെറ്റ് നിഷ്പ്രയാസം സ്വന്തമാക്കി. എന്നാല്‍ സ്വന്തം തട്ടകത്തില്‍ വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത കേരള താരങ്ങള്‍ പിന്നീടുള്ള മൂന്നു സെറ്റുകളും തിരിച്ചുപിടിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്. ഒറ്റ മത്സരങ്ങളില്‍ പോലും തോല്‍വി അറിയാതെയാണ് ഇത്തവണ കേരളത്തിന്റെ കിരീട നേട്ടം.

സെമിയിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. സ്കോർ: 25– 22, 30–28, 25–22.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments