HomeNewsLatest Newsസംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ് നിരക്ക് പ്രാബല്യത്തില്‍ വന്നു; മിനിമം ബസ് യാത്ര നിരക്ക് ഇനി എട്ടു...

സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ് നിരക്ക് പ്രാബല്യത്തില്‍ വന്നു; മിനിമം ബസ് യാത്ര നിരക്ക് ഇനി എട്ടു രൂപ

സംസ്ഥാനത്ത് ഇന്ന് മുതല്‍ വര്‍ധിപ്പിച്ച ബസ് നിരക്ക് പ്രാബല്യത്തില്‍ വരും. ഇതോടെ മിനിമം ബസ് യാത്ര നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാകും. കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കും ആനുപാതികമായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി, സിറ്റിഫാസ്റ്റ് എന്നിവയിലെ യാത്രാ നിരക്കാണ് ഏഴില്‍ നിന്ന് എട്ട് രൂപയാകുക.

ഫാസ്റ്റ് പാസഞ്ചര്‍ പത്തില്‍ നിന്ന് പതിനൊന്ന് രൂപയാകും സൂപ്പര്‍ ഫാസ്റ്റ് ബസ് നിരക്ക് പതിമൂന്നില്‍ നിന്ന് പതിനഞ്ചായി ഉയരും. അതേസമയം വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ലെങ്കിലും രണ്ട് രൂപ മുതല്‍ മുകളിലോട്ട് വര്‍ധിക്കുന്ന സ്ലാബുകളില്‍ കുടുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ധന വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് ബസ്സുടമകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 2014ലാണ് സംസ്ഥാനത്ത് അവസാനമായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments