HomeCinemaMovie Newsസിനിമ റിവ്യൂ: പുലിമുരുകൻ

സിനിമ റിവ്യൂ: പുലിമുരുകൻ

കാമ്പുള്ള കഥയേക്കാൾ മനസ്സിനെ ത്രസിപ്പിക്കുന്ന കാഴ്ചയുടെ ഒരു ആഘോഷമാണ് മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകൻ. മോഹൻലാൽ എന്ന സൂപ്പർസ്റ്റാറിന്, ആരാധകർക്ക് മതിമറന്നാഘോഷിക്കാൻ പോന്നൊരു ചിത്രം. ഒരേസമയം മനുഷ്യനോടും മൃഗത്തോടും ഏറ്റുമുട്ടേണ്ടിവരുന്ന ഒരാൾ. അയാൾ കാടിന്റെ വന്യതയിൽ നിലനിൽപ്പിനായി പൊരുതുന്നു. വൈശാഖിന്റെ മോഹൻലാൽ ചിത്രമായ പുലിമുരുകൻ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത് ഉദ്വേഗഭരിതമായ കുറേ നിമിഷങ്ങളാണ്. ഇതൊരു മോഹന്‍ലാല്‍ ഫാന്‍സിനുള്ള ട്രീറ്റാണ്. കമാലിനി മുഖര്‍ജിയാണ് നായിക. പുലിമുരുകന്റെ കുട്ടിക്കാലം പറഞ്ഞു തുടങ്ങുന്ന കഥ പുരോഗമിക്കുന്നതും അയാളുടെ വേഷവിശേഷങ്ങളുടെ വർണനകളിലാണ്. പകുതിസമയം വരെ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകൾ വിവരിക്കുകയാണ് ചിത്രത്തിൽ. ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഏറ്റഴും പ്രതീക്ഷ പീറ്റര്‍ ഹെയിന്റെ സംഘട്ടനമായിരുന്നു. അതൊട്ടും നിരാശപ്പെടുത്തിയിട്ടില്ല. ആക്ഷൻ തന്നെയാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. പുലിയൂർ എന്ന ദേശത്ത് പുലിമുരുകന്റെ പോരാട്ടത്തിന്റെ കഥ ഇതൾ വിരിയുന്നതും. സ്വാഭാവികമായും മോഹൻലാൽ എന്ന നടന്റെ അഭിനയപാടവമാണ് ഇവിടെ കഥയ്ക്ക് കരുത്താകുന്നത്. പൂങ്കായ് ശശി എന്ന കഥാപാത്രമായി സുരാജും എത്തുന്നു.

 

 

 

ഏറെ കഠിനാദ്ധ്വാനം ചെയ്താണ് പുലിമുരുകൻ എന്ന കഥാപാത്രത്തിനായി മോഹൻലാൽ ഒരുങ്ങിയിരിക്കുന്നത്. ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും സാഹസികമായ സ്റ്റണ്ടുരംഗങ്ങൾ ഈ സിനിമയിൽ കാണാൻ കഴിയും.
മൈന എന്ന കഥാപാത്രമായി കമാലിനി മുഖര്‍ജിയും ബലരാമന്‍ എന്ന കഥാപാത്രമായി ലാലും തിളങ്ങി. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ ഒരു പെരുമഴയാണ് ചിത്രത്തിൽ എന്നാൽ അതൊട്ടും മോശമായില്ല. മോഹന്‍ലാലും പുലിയുമായുള്ള രംഗങ്ങളാണ് പ്രധാനമായും കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന് വിധേയമാകുന്നത്. ‘ബാഹുബലി’ പോലുള്ള ചിത്രങ്ങളുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നിര്‍വഹിച്ച ഫയർ ഫ്ലൈ ആണ് ഈ സിനിമയുടെയും ഗ്രാഫിക്സ് നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത തെലുങ്കുതാരം ജഗപതി ബാബുവാണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ്‌നടന്‍ കിഷോര്‍, ലാല്‍, സിദ്ദിഖ്, വിനുമോഹന്‍, ബാല, സുരാജ് വെഞ്ഞാറമ്മൂട്, ബോളിവുഡ് താരം മകരന്ത്, ദേശ്പാണ്ഡെ, നോബി, സുധീര്‍ കരമന, നന്ദു, എം.ആര്‍. ഗോപകുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ഹരിഷ് പെരടിയില്‍ വി.കെ. ബൈജു, കലിംഗ ശശി, ചാലിപാലാ, ജയകൃഷ്ണന്‍, സേതുലക്ഷ്മി, കണ്ണന്‍ പട്ടാമ്പി തുടങ്ങിയ വന്‍ താരനിര ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചത്. നൂറ്റിയമ്പതിലേറെ ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിന് വേണ്ടിവന്നത്.

പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments