HomeCinemaMovie Newsമമ്മുട്ടിയെ ‘തൊട്ട’ സിനിമ നടിമാരുടെ സംഘടനക്കും കിടിലന്‍ പണി കൊടുത്ത് സോഷ്യൽ മീഡിയ; പോപ്പ് കോണും...

മമ്മുട്ടിയെ ‘തൊട്ട’ സിനിമ നടിമാരുടെ സംഘടനക്കും കിടിലന്‍ പണി കൊടുത്ത് സോഷ്യൽ മീഡിയ; പോപ്പ് കോണും കഴിച്ച് താൻ ഇതാസ്വദിക്കുന്നെന്നു പാർവതി

മമ്മുട്ടിയുടെ കസബ – പാര്‍വതി വിവാദത്തില്‍ മമ്മുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം ഷെയര്‍ ചെയ്ത വുമണ്‍ ഇന്‍ സിനിമാ കളക്ടീവി(ഡബ്ല്യുസിസി)ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ‘എട്ടിന്റെ പണി’.
ഡബ്ല്യുസിസിയുടെ പേജിന്റെ റേറ്റിംഗ് കുറച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതിഷേധിച്ചത്. അഞ്ചിന് മുകളില്‍ റേറ്റിംഗ് ഉണ്ടായിരുന്നു ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജ് മണിക്കൂറുകള്‍ കൊണ്ടാണ് 2.2 റേറ്റിംഗിലേക്ക് താണത്. ഡെയ്‌ലിഒ എന്ന ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ വന്ന ലേഖനമാണ് ഡബ്ല്യുസിസി ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. ഇതേതുടര്‍ന്ന് ലേഖനത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി. സംഭവം വിവാദമാകുമെന്ന് മനസിലാക്കിയ വനിതാ കൂട്ടായ്മ ലേഖനം പിന്‍വലിച്ചെങ്കിലും ആരാധകര്‍ പിന്നോട്ട് പോകാതെ ചുട്ട മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്.

പുതുവത്സര ആശംസകള്‍ക്കൊപ്പമാണ് ലേഖനം ഷെയര്‍ ചെയ്തിരുന്നത്. മമ്മൂട്ടി പ്രായത്തിനൊത്ത വേഷങ്ങള്‍ ചെയ്യുന്നില്ല എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ട ലേഖനമായിരുന്നു ഡബ്ല്യുസിസി ഷെയര്‍ ചെയ്തത്. കസബ വിവാദത്തില്‍ സൈബര്‍ ആക്രമണങ്ങളടക്കം പാര്‍വതി നേരിട്ടിട്ടും മമ്മൂട്ടി വിഷയത്തില്‍ മൗനം തുടര്‍ന്നുവെന്നും ലേഖനം പറയുന്നു. അതേസമയം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ വനിതാ കൂട്ടായ്മയില്‍ കടുത്ത ഭിന്നത രൂപപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കസബ വിവാദം ശക്തമായപ്പോഴും വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം ഡബ്ല്യുസിസി ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരിക്കുന്നത്. ഡബ്ല്യുസിസി യുടെ നീക്കം സിനിമ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് വഴിവെച്ചിരിക്കുന്നത്. കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച നടി പാര്‍വതി നായികയായ ഏറ്റവും പുതിയ സിനിമയായ ‘മൈ സ്റ്റോറി ‘ യുടെ മേക്കിംഗ് വീഡിയോക്കെതിരെ ഡിസ്‌ലൈക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ് പുതിയ സംഭവവും അരങ്ങേറിയിരിക്കുന്നത്.

ഈ പുതിയ ‘പ്രതിഷേധ’ രീതി പാര്‍വതി നായികയാവുന്ന സിനിമകളെ കൂടി ബാധിച്ചാല്‍ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും നായകന്റെയുമെല്ലാം ഭാവിയെ തന്നെ ബാധിക്കും. ഇതേ അവസ്ഥ തന്നെയാണിപ്പോള്‍ പാര്‍വതി ഉള്‍പ്പെട്ട വനിതാ സിനിമാ സംഘടനയ്ക്കും ലഭിക്കാനിരിക്കുന്നത്. ഇതുവരെ എണ്ണായിരത്തോളം ലൈക്ക് മാത്രം ലഭിച്ചിരിക്കുന്ന മൈ സ്റ്റോറിയുടെ വീഡിയോക്ക് 79,000ത്തോളം ഡിസ്‌ലൈക്കാണ് ലഭിച്ചിരിക്കുന്നത്. ഡിസ് ലൈക്ക് ചെയ്യുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ വകുപ്പില്ലാത്തതിനാല്‍ പാര്‍വതി ക്യാംപ് അമ്പരന്ന് നില്‍ക്കുകയാണ്.

ബോധപൂര്‍വ്വമാണ് കസബയില്‍ മമ്മൂട്ടിയെ അധിക്ഷേപിച്ചതെന്ന വാദം സിനിമയില്‍ സജീവമാണ്. അതിന് ശേഷം മമ്മൂട്ടിയെ വ്യക്തിപരമായി കളിയാക്കി ഡബ്ല്യൂസിസിയില്‍ പോസ്റ്റ് വന്നു. സമൂഹമാധ്യമത്തില്‍ പാര്‍വ്വതിയെ അധിക്ഷേപിച്ചതിന് പൊലീസില്‍ കേസ് കൊടുത്തു. മമ്മൂട്ടി ഫാന്‍സുകാരില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ അധിക്ഷേപത്തിനെതിരെ പരാതി കൊടുക്കുമ്‌ബോള്‍ മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്തത് ശരിയാണോ എന്ന ചോദ്യം സജീവമായി ഉയര്‍ന്നു കഴിഞ്ഞു. ആരെന്ത് പറഞ്ഞാലും മമ്മൂട്ടി കേസ് കൊടുക്കില്ല. ഇത് മനസ്സിലാക്കിയാണ് ഡബ്ല്യൂ സിസിയുടെ പേജില്‍ മമ്മൂട്ടിയെ മോശകാരനാക്കി എഴുതിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഡബ്ല്യൂസിസിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ മമ്മൂട്ടിക്കെതിരെ നടത്തിയ വ്യക്തിഹത്യയാണ്. ഈ വിഷയത്തില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കാന്‍ സൈബര്‍ പൊലീസിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരും പരാതി നല്‍കിയില്ല. പരാതി നല്‍കരുതെന്ന് ഫാന്‍സുകാര്‍ക്ക് മമ്മൂട്ടി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ആരെന്ത് പറഞ്ഞാലും പ്രകോപിതരാകരുതെന്നാണ് മമ്മൂട്ടിയുടെ നിര്‍ദ്ദേശമെന്നാണ് സൂചന. അതിനിടെയാണ് വനിതാ കൂട്ടായ്മയിലെ ഭിന്നതയും പുതിയ തലത്തിലെത്തുന്നത്. പാര്‍വ്വതിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നപ്പോള്‍ മഞ്ജു വാര്യരും മറ്റും പ്രതികരിച്ചില്ലെന്നാണ് പാര്‍വ്വതിയെ അനുകൂലിക്കുന്നവരുടെ പക്ഷം. എന്നാല്‍ കസബയെ അനവസരത്തില്‍ കുറ്റപ്പെടുത്തേണ്ട സാഹചര്യമെന്താണെന്നാണ് മറു വിഭാഗത്തിന്റെ ചോദ്യം.

സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കാനാണ് വനിതാ കൂട്ടായ്മ ഉണ്ടാക്കിയത്. അതായിരുന്നു ലക്ഷ്യം. അല്ലാതെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയല്ല. അതാണിപ്പോള്‍ സംഭവിക്കുന്നതെന്നാണ് നടിമാരില്‍ ഭൂരിഭാഗത്തിന്റേയും നിലപാട്. മുഖ്യധാര നടികളാരും ഇനി ഡബ്ല്യൂസിസിയുമായി സഹകരിക്കില്ല. സംഘടന ഔദ്യോഗികമായി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ മെമ്ബര്‍ഷിപ്പ് വിതരണമൊന്നും തുടങ്ങിയിട്ടില്ല. കസബ ഉയര്‍ത്തിയ വിവാദം ചില്ലറയല്ല. ഇപ്പോഴും അതു കെട്ടടങ്ങിട്ടില്ല. ഇതിന്റെ പേരില്‍ പാര്‍വതിക്കു നേരിടേണ്ടി വന്നതു വലിയ സൈബര്‍ ആക്രമണം തന്നെയായിരുന്നു. ഇപ്പോഴും അതു തുടരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്.

ഇപ്പോഴിതാ പാര്‍വതിയുടെ ഒരു ട്വീറ്റ് ആണ് ചര്‍ച്ചയാകുന്നത്. എല്ലാവരുടെയും തനിനിറം പുറത്തു വന്നു എന്നും ഇതെല്ലാം കണ്ടു രസിച്ചിരിക്കുകയാണ് എന്നുമായിരുന്നു പാര്‍വതി ട്വിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കം മുതല്‍ ഡബ്ല്യൂസിസിക്ക് ഒപ്പമുണ്ടായിരുന്ന മഞ്ജു വാര്യര്‍ ഇപ്പോള്‍ സംഘടനയില്‍ നിന്ന് അകല്‍ച്ചയിലാണ് എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണു പാര്‍വതിയുടെ ട്വിറ്റ് ചര്‍ച്ചയായത്. ഇത് മഞ്ജു വാര്യര്‍ക്ക് എതിരെ പാര്‍വ്വതി ഇട്ടതെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് സംഘടനയിലെ പിളര്‍പ്പ് പുറംലോകം വ്യക്തമായി മനസ്സിലാക്കുന്നത്. നിലവില്‍ മൂന്ന് ഗ്രൂപ്പുകളായി ഡബ്ല്യൂസിസി പിരിഞ്ഞുവെന്നാണ് ലഭിക്കുന്ന സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments