HomeNewsLatest Newsകടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐ സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ; മരണം കൈക്കൂലിക്കേസിൽ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ

കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐ സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ; മരണം കൈക്കൂലിക്കേസിൽ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ

കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐ തൂങ്ങി മരിച്ചു. മുളവ്കാട് സ്വദേശിയായ പി.എം തോമസാണ് തൂങ്ങി മരിച്ചത്. ഇയാളെ 2008 ല്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയിരുന്നു. കേസിന്‍റെ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. പൊലീസ് സ്റ്റേഷന്‍ വളപ്പിലെ കെട്ടിടത്തിലെ ഹുക്കിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. 2008ല്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് തോമസിനെതിരെ കേസെടുത്തത്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഇന്നലെ ഡ്യുട്ടി കഴിഞ്ഞ് മടങ്ങിയ തോമസ് രാത്രി സ്റ്റേഷനില്‍ മടങ്ങിയെത്തിയിരുന്നു. സഹപ്രവര്‍ത്തകരുമായി ഏറെ നേരം സംസാരിച്ചിരുന്ന തോമസ് പുലര്‍ച്ചെയാണ് പുറത്തേക്ക് പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments