HomeSportsകേരള ബ്ളാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീന്‍ രാജിവച്ചു

കേരള ബ്ളാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീന്‍ രാജിവച്ചു

കേരള ബ്ളാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഐഎസ്‌എല്‍ നാലാംപതിപ്പില്‍ ടീം മോശം പ്രകടനം തുടരുന്നതിനിടെയാണ് ഈ അമ്ബത്തിമൂന്നുകാരന്‍ രാജിവച്ചത്. ടീമിനകത്ത് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍ പരസ്പരധാരണയിലാണ് മ്യുലെന്‍സ്റ്റീന്‍ സ്ഥാനമൊഴിഞ്ഞതെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി. മാനേജ്മെന്റിനോടും കളിക്കാരോടും ആരാധകരോടും മ്യുലെന്‍സ്റ്റീന്‍ നന്ദി പറഞ്ഞു. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബ്ളാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി അറിയിച്ചു. നാളെ എഫ്സി പുണെ സിറ്റിയുമായിട്ടാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത കളി. സഹപരിശീലകന്‍ താങ്ബോയ് സിങ്തോയ്ക്കാണ് താല്‍ക്കാലിക ചുമതല.

ഐഎസ്‌എല്‍ നാലാംപതിപ്പില്‍ ഇതുവരെ താളംകണ്ടെത്താന്‍ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മ്യുലെന്‍സ്റ്റീന്റെ രാജി. അവസാനമത്സരത്തില്‍ ബംഗളൂരു എഫ്സിയുമായി തോറ്റതോടെ മ്യുലെന്‍സ്റ്റീന്‍ പുറത്തുപോകുമെന്ന സൂചനയുണ്ടായി. ടീമിന്റെ പ്രകടനം വിമര്‍ശിക്കപ്പെട്ടു. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ ഡച്ചുകാരന്‍. ഇതാദ്യമായല്ല ഒരു സീസണിന്റെ പാതിഘട്ടത്തില്‍വച്ച്‌ ബ്ളാസ്റ്റേഴ്സിന് പരിശീകലനെ നഷ്ടമാകുന്നത്. 2015 ഇംഗ്ളീഷുകാരന്‍ പീറ്റര്‍ ടെയ്ലറെ ബ്ളാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments