HomeCinemaMovie Newsദുൽഖറിന്റെ ചാർലി കലക്കി ! -സിനിമ റിവ്യൂ

ദുൽഖറിന്റെ ചാർലി കലക്കി ! -സിനിമ റിവ്യൂ

ക്രിസ്മസ്സിനു പുറത്തിറങ്ങിയ ചിത്രത്തിൽ ഏറ്റവും മികച്ചു നില്ക്കുന്നു ചാർളി. ദുൽഖർ അഭിനയത്തിൽ ഇത്തിരി പുറകോട്ടാണെന്ന് അഭിപ്രായമുള്ളവർ ചാർളി കണ്ടാൽ അഭിപ്രായം മാറ്റുമെന്ന് ഉറപ്പാണ്. ചാർളി എന്ന ഭ്രാന്തമായ ചിന്താഗതിയുള്ള ആളായാണു ദുൽഖർ എത്തുന്നത്. തന്റെ റോൾ 100 മടങ്ങ് മികച്ചതാക്കി ദുൽഖർ. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ടെസ്സയെ ആണു പാർവ്വതി അവതരിപ്പിക്കുന്നത്,ടെസ്സയും ഭ്രാന്തമായ ചിന്താഗതിയുള്ളവളാണു. ടെസ്സ ചാർളിയെ അന്വേഷിക്കുന്നതാണു കഥ.
ചാർളിയും ടെസ്സയും കഴിഞ്ഞാൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായ കനിയേയാണു അപർണ്ണ അവതരിപിക്കുന്നത്,രണ്ടാം പകിതിയിൽ മാത്രമേ അപർണ്ണ ഉള്ളൂ,എങ്കിലും തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നെടുമുടി വേണു,കൽപന,കെ പി എ സി ലളിത തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു. ടോവിനോ,നാസർ,രജ്ഞി പണിക്കർ,ജോയ് മത്യൂ തുടങ്ങിയവർ അതിഥി വേഷങ്ങലിലെത്തുന്നു. തീരെ ബോറടിപ്പിക്കാതെ കഥയുടെ ശക്തിയിൽ മാത്രം മുന്നോട്ടു പോകുന്നു ഈ സിനിമ. തീര്ച്ചയായും കണ്ടിരിക്കാവുന്ന മികച്ച എന്റർറ്റൈനർ തന്നെയാണ് ചാർലി. ഗോപി സുന്ദറിന്റെ ഗാനങ്ങൾ വേറിട്ട ഒരു ശ്രവണാനുഭാവമാണ് പ്രേക്ഷകർക്ക്‌ നല്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments