HomeCinemaMovie Newsരഞ്ജിത്തിന്റെ 'ലീല' റിലീസിംഗിന്റെ അന്നുതന്നെ ഓൺലൈനിൽ കാണാം

രഞ്ജിത്തിന്റെ ‘ലീല’ റിലീസിംഗിന്റെ അന്നുതന്നെ ഓൺലൈനിൽ കാണാം

കൊച്ചി:രഞ്ജിത്തിന്റെ വിവാദ സിനിമ ലീലയുടെ വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും ഓണ്‍ലൈനില്‍ ലീല കാണാമെന്ന് സംവിധായകന്‍ രഞ്ജിത്ത്. വെബ് കാസ്റ്റിങ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് www.reelax.in എന്ന സൈറ്റിലൂടെയാണ് ഈ സേവനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ഇന്ത്യയില്‍ സിനിമ റിലീസ് ആകുന്ന അതെ സമയം തന്നെ ഏകദേശം അഞ്ഞൂറ് രൂപ മുതലുളള നിരക്കില്‍ ലോകത്ത് എവിടിരുന്നും നിങ്ങള്‍ക്കിത് കാണാമെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 15 മുതല്‍ അഡ്വാന്‍സ് ബുക്ക് ചെയ്തു തുടങ്ങാമെന്നും, ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവുകളുണ്ടാകുമെന്നും അദ്ദേഹം സ്റ്റാറ്റസില്‍ കുറിക്കുന്നു. ഏപ്രില്‍ 22ന് റിലീസ് ചെയ്യുന്ന ലീല 24 മണിക്കൂര്‍ സമയം ഓണ്‍ലൈനില്‍ ഉണ്ടാകുമെന്നും, മലയാള സിനിമാ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments