HomeNewsLatest Newsമ്യാന്മറിൽ ജയിലിലടക്കപ്പെട്ട 69 മനുഷ്യാവകാശ പ്രവർത്തകർ മോചിതരായി

മ്യാന്മറിൽ ജയിലിലടക്കപ്പെട്ട 69 മനുഷ്യാവകാശ പ്രവർത്തകർ മോചിതരായി

യാംഗോന്‍: പ്രക്ഷോഭത്തിന്റെ പേരിൽ മ്യാന്മറില്‍ ജയിലിലടക്കപ്പെട്ട 69 മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിച്ചു. 2015 ല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭ സമയത്ത് അറസ്റ്റിലായ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി അനുയായികളെയാണ് മോചിപ്പിച്ചത്. ആങ്‌സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ചക്കുള്ളിലാണ് പ്രക്ഷോഭത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിച്ചത്.

 

ജയിലില്‍ ബാക്കിയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയെന്ന് ദേശീയ ഉപദോഷ്ടാവായ സൂചി വ്യക്തമാക്കി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ മ്യാന്മര്‍ സര്‍ക്കാറിന്റെ പുതിയ നടപടിയെ പ്രശംസിച്ചിച്ചു. 414 തടവുകാരില്‍ നിന്നുള്ള 69 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്. സെക്ഷന്‍ 494 ഉം 494 എ യും പ്രകാരമാണ് കോടതി തടവുകാരെ മോചിപ്പിച്ചതെന്ന് ജഡ്ജി അറിയിച്ചു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments