HomeCinemaMovie Newsതാൻ മദ്യപിക്കാറുണ്ട് : റീമ കല്ലിങ്കൽ

താൻ മദ്യപിക്കാറുണ്ട് : റീമ കല്ലിങ്കൽ

റിമ കല്ലിങ്കല്‍ മദ്യപിക്കുന്ന ആളാണെന്നത് രഹസ്യമൊന്നുമല്ല. എന്നാല്‍ താരം ഇതുവരെ തുറന്നു സമ്മതിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ റിമ തന്നെ പറയുന്നു ഞാന്‍ മദ്യപിക്കുന്ന ആളാണെന്ന് . മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷത്തില്‍ അഭിനയിച്ച റാണി പദ്മിനി എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന ഒരു ടെലിഷിഷന്‍ ഷോയിലാണ് റിമ ഇക്കാര്യം തുറന്നു സമ്മതിച്ചത്.

പരിപാടിയില്‍ കോമഡി താരങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് റിമ ഇത് പറഞ്ഞത്. ഋതുവിലെ മദ്യപിക്കുന്ന കഥാപാത്രമായി എങ്ങനെ കൃത്യമായി അഭിനയിച്ചു എന്നായിരുന്നു ചോദ്യം. എന്നാല്‍ ജീവിതത്തിലും മദ്യപിക്കുന്നതിനാല്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും വേണ്ടി വന്നില്ലെന്നായിരുന്നു റിമയുടെ മറുപടി.

ചോദ്യകര്‍ത്താവിനെ അമ്പരപ്പിച്ച മറുപടിക്ക് പിന്നാലെ സത്യം പറഞ്ഞതാണെന്ന് ആണയിട്ട് റിമ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്യുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments