HomeCinemaMovie News'ശ്യാമിലി 50 ലക്ഷം പ്രതിഫലം ആവശ്യപ്പെടുന്നു' - വ്യാജവാർത്തക്കെതിരെ ചിത്രത്തിന്റെ നിർമ്മാതാവ്

‘ശ്യാമിലി 50 ലക്ഷം പ്രതിഫലം ആവശ്യപ്പെടുന്നു’ – വ്യാജവാർത്തക്കെതിരെ ചിത്രത്തിന്റെ നിർമ്മാതാവ്

മീരാ ജാസ്മിനാണ് ഈ അടുത്തക്കാലത്ത് പ്രതിഫലം കൂട്ടി നിര്‍മ്മാതാക്കള്‍ക്ക് തലവേദനയുണ്ടാക്കിയത്. എന്നാല്‍ ഇപ്പോൾ നടി ശ്യാമിലിയും പ്രതിഫലം വർദ്ധിപ്പിച്ചു എന്ന പുതിയ വാർത്തയാണ് കേൾക്കുന്നത്. 50ലക്ഷം രൂപയാണ് താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്,
പ്രതിഫലത്തിന് പുറമെ ചെന്നൈയില്‍ നിന്ന് അമ്മയും നാല് ആയമാരും കൂട്ടിനുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണത്തിനും താമസത്തിനും ലക്ഷങ്ങള്‍ ചിലവാകുന്നുണ്ടെന്നു പറയുന്നു. നടി മീരാജാസ്മിന് അഞ്ച് ആയമാരായിരുന്നു ഉണ്ടായിരുന്നത്. ബാലതാരമായി വന്നു മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ശ്യാമിലി നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പ്രത്യേകത കൂടി ഉണ്ട്. ഇതിനിടയിലാണ് ശ്യാമിലിയുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ച് നിര്‍മ്മാതാക്കള്‍ക്ക് തലവേദനയായി മാറിയെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

എന്നാൽ ഇത് തികച്ചും തെറ്റായ ആരോപണമാനെന്നും ഇത്തരം അപവാദ പ്രാചാരണങ്ങൾ നടത്തുന്നത് ആരാണെന്ന് അറിയില്ലെന്നും ചിത്രത്തിന്റെ നിർമ്മാതാവ് ഫൈസൽ ലത്തീഫ് ഫേസ് ബുക്കിൽ പ്രതികരിച്ചു. ആ പ്രതികരണം ഇങ്ങനെ:

അച്ചപ്പു മൂവി മാജിക്കിന്റെ ബാനറിൽ ഞാൻ നിർമ്മിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന എന്റെ രണ്ടാമത്തെ സിനിമയുടെ ഷൂട്ടിംഗ്‌ പൂർത്തിയായ വിവരം നിങ്ങളറിഞ്ഞിരിക്കുമെല്ലൊ. സൗത്തിന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർ ബാലതാരം ‘ബേബി ശ്യാമിലി’ ആദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്ന ഈ ചിത്രം, നിങ്ങളോടൊപ്പം ഞങ്ങളും വളരെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്‌. ഈ സമയത്താണു ‘നടി ശ്യാമിലി മലയാള സിനിമയ്ക്‌ തലവേദനയാകുന്നു’ എന്ന തലക്കെട്ടോടെ ഒരു തെറ്റായവാർത്ത ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്‌ കാണാനിടയായത്‌. ഈ സിനിമയുടെ നിർമ്മാതാവായ എനിക്കില്ലാത്ത‌ ‘തലവേദന’ ഇക്കൂട്ടർക്കുണ്ടായത് എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. കാരണം നമ്മുടെ പ്രിയ താരങ്ങളായ അബിളി ചേട്ടനേയും(ജഗതി ശ്രീകുമാർ), മാമുക്കോയയേയും അടക്കം മറ്റു പലരേയും ഓൺലൈനിലൂടെ പല തവണ കൊന്നവരാണു ഇക്കൂട്ടർ…!

‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു സമയമോ, മറ്റ്‌ അസൗകര്യങ്ങളോ നോക്കാതെ ഈ ക്രൂവിനോട്‌ മൊത്തം സഹകരിച്ച ഒരു തികഞ്ഞ കലാകാരിയെകുറിച്ച്‌ ഇത്തരത്തിലൊരു വിവാദം കാണാനും കേൾക്കാനും ഇടയായതിൽ ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലയിലും, ഈ മാധ്യമത്തെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിലും ഞാൻ വളരേയധികം ഖേദിക്കുന്നു.
സ്നേഹത്തോടെ,
ഫൈസൽ ലത്തീഫ്‌
റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിം തെറ്റി പുള്ളിം തെറ്റി എന്ന മലയാള സിനിമയിലെ നായികയാണ് ശ്യാമിലിയാണ്. ചിത്രത്തിന്റെ ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമാണ് നടന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ശ്യാമിലിയുമാണ് അഭിനയിക്കുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments