HomeNewsLatest Newsതൃശ്ശൂരിൽ പിഞ്ചു കുഞ്ഞ് ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

തൃശ്ശൂരിൽ പിഞ്ചു കുഞ്ഞ് ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

തൃശൂര്‍ : ഒന്നര മാസം പ്രായമായ പെണ്‍കുഞ്ഞിനെ ബാഗിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ റെയില്‍വേ സ്റ്റേഷനു തെക്കുഭാഗത്തു കരുതക്കാട് മുസ്ലിം പള്ളിക്കു സമീപത്തെ ഇളനീര്‍ വില്‍പ്പന നടത്തുന്ന സ്റ്റാളിന്റെ മേശപ്പുറത്താണു ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഒമ്പതോടെയാണു ബാഗ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നഗരസഭാ കൗണ്‍സിലര്‍ എസ്.എ.എ. ആസാദ് വടക്കാഞ്ചേരി പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് ബാഗ് തുറന്നു നോക്കിയപ്പോഴാണു കുട്ടിയെ കണ്ടത്.

ആരെങ്കിലും ഉപേക്ഷിച്ചതോ അല്ലെങ്കില്‍ തട്ടികൊണ്ടു വന്നതോ ആകാനാണു സാധ്യതയെന്നു പോലീസ് അറിയിച്ചു. പോലീസിന്റെ നിർദേശം അനുസരിച്ച് തൃശ്ശൂരില്‍ നിന്നെത്തിയ ചൈല്‍ഡ് ലൈഫ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ ഏറ്റെടുത്തു. തുണിയില്‍ പൊതിഞ്ഞ് പാൽക്കുപ്പി ഉൾപ്പെടെ എല്ലാ സംവിധാനവും ഏര്‍പ്പെടുത്തിയാണു കുട്ടിയെ ബാഗില്‍ വച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments