HomeNewsതോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തരാൻ ആവശ്യപ്പെട്ട മോഷ്ടാവിനെ ചെരിപ്പുകൊണ്ട് ഒതുക്കിയ മധ്യവയസ്‌ക്കന്‍ ! - വീഡിയോ

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തരാൻ ആവശ്യപ്പെട്ട മോഷ്ടാവിനെ ചെരിപ്പുകൊണ്ട് ഒതുക്കിയ മധ്യവയസ്‌ക്കന്‍ ! – വീഡിയോ

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തരാൻ ആവശ്യപ്പെട്ട മോഷ്ടാവിനെ ചെരിപ്പുകൊണ്ട് ഒതുക്കിയ മധ്യവയസ്‌ക്കന്‍ ഹീറോയാകുന്നു. തോക്കും പിടിച്ച് കൗണ്ടറില്‍ നിന്നും പണം എടുത്തു തരാന്‍ ഭീഷണിപ്പെടുത്തി നില്‍ക്കുന്ന മോഷ്ടാവിനെ കണ്ട് ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട് മോഷ്ടാവിനെ കാലില്‍ ധരിച്ച വെറും ചെരുപ്പുകൊണ്ടുമാത്രം ഒതുക്കിയ അമ്പത്തിയെട്ടുകാരനായ അമ്‌രിക് സിംഗിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

മോഷ്ടാവ് പണം എടുത്തുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭയം കൊണ്ട് അത് ആദ്യം എടുത്തുകൊടുക്കുകയായിരുന്നു. എന്നാല്‍ മോഷ്ടാവ് ഒരടി പിന്നോട്ടു വച്ചപ്പോള്‍ അമ്‌രിക് സിംഗ് താന്‍ ധരിച്ചിരുന്ന ചെരിപ്പു മോഷ്ടാവിന്റെ മൂക്കിലേക്ക് എറിയുകയായിരുന്നു. ഇതോടെ ഒരുനിമിഷം പതറിപ്പോയ മോഷ്ടാവിനെ അമ്‌രിക് സിംഗ് കായികമായി നേരിട്ടു.

തന്നെപ്പോലൊരു പ്രായമായ മനുഷ്യന് ഒരിക്കലും അത്തരത്തില്‍ പെരുമാറാന്‍ കഴിയുമെന്ന് പോലും അയാള്‍ കരുതിയിട്ടുണ്ടാകില്ല. അതാണു തന്റെ വിജയത്തിനു പിന്നിലെ രഹസ്യമെന്നും അമ്‌രിക് സിംഗ് പറയുന്നു. 35 വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചാബിലെ മോഗയില്‍ നിന്നും യുഎസിലേക്കു കുടിയേറിയതാണ് അമ്‌രിക് സിംഗ്. പത്തൊമ്പതു വര്‍ഷമായി പെട്രോള്‍ സ്‌റ്റേഷന്‍ നടത്തുന്ന തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണ് ഇതെന്നും അമ്‌രിക് പറഞ്ഞു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റ്‌സ്ബര്‍ഗിലെ പെട്രോള്‍ സ്‌റ്റേഷനില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

https://youtu.be/rR2zY1nHrP8

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments