HomeCinemaMovie Newsപ്രണയം ആസ്വദിക്കേണ്ടത് എങ്ങനെയെന്നോ ? മമ്മൂട്ടിയുടെ ഈ നായിക പറയും !!

പ്രണയം ആസ്വദിക്കേണ്ടത് എങ്ങനെയെന്നോ ? മമ്മൂട്ടിയുടെ ഈ നായിക പറയും !!

പ്രണയത്തിന്റെ കാര്യത്തില്‍ താരങ്ങളെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. ബോളിവുഡില്‍ പ്രണയം എന്നതൊരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. തന്റെ പ്രണയത്തേക്കുറിച്ചുള്ള കാഴ്ചപ്പാടും വ്യക്തമാക്കിയിരിക്കുകയാണ് ഹുമ ഖുറേഷി. വൈറ്റ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ ഹുമ ഖുറേഷി മലയാളികള്‍ക്കും സുപരിചിതയാണ്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തിയ ഹുമ ഖുറേഷി ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടി ഖ്യാതി നേടിയെടുത്തിരുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രം ഗ്യാങ്‌സ് ഓഫ് വ്യാസിപറിലൂടെയായിരുന്നു ഹുമയുടെ അരങ്ങേറ്റം.

പ്രണയത്തേക്കുറിച്ച് വാചാലയാകുന്ന ഹുമ ഖുറേഷി തന്റെ പ്രണയത്തേക്കുറിച്ച് മാത്രം വാക്കുകളില്‍ പിശുക്ക് കാണിക്കുന്നു. താന്‍ ഒരാളുമായി അഗാധ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തുന്നുണ്ടെങ്കില്‍ അത് ആരാണെന്ന് മാത്രം പറയുന്നില്ല. ഹുമ ഖുറേഷി അഗാധമായി പ്രണയിക്കുന്ന വ്യക്തിയിലേക്ക് താരത്തെ ആകര്‍ഷിച്ച ഘടകം എന്താണ് അവര്‍ വെളിപ്പെടുത്തുന്നുണ്ട്. ഹുമയെ പൊട്ടിച്ചിരിപ്പിക്കാനുള്ള ആ വ്യക്തിയുടെ കഴിവാണ് താരത്തെ ആ വ്യക്തിയിലേക്ക് ആകര്‍ഷിച്ചത്. പ്രണയം ആസ്വദിക്കണമെങ്കില്‍ പ്രണയ നിമിഷത്തില്‍ അമിത സ്‌നേഹം കാണിക്കണമെന്നാണ് ഹുമ ഖുറേഷി പറയുന്നത്. പ്രണയ നിമിഷത്തില്‍ തങ്ങള്‍ അമിത സ്‌നേഹം കാണിക്കാറുണ്ടെന്നും താരം പറയുന്നു.

തനിക്ക് മാത്രമായി പങ്കാളി ഇടം തരണം എന്ന പക്ഷക്കാരിയാണ് ഹുമയും. പ്രണയം എക്കാലവും ഏതൊരാളിലും പൈങ്കിളിയാണെന്ന് ഹുമയും തന്റെ അഭിപ്രായങ്ങളിലൂടെ അടിവരയിടുന്നു. പ്രണയ ബന്ധത്തെ എങ്ങനെ ആരോഗ്യകരമായി നിലനിര്‍ത്താം എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇരുവരും സത്യസന്ധത പുലര്‍ത്തുക. എല്ലാം മറന്ന് പ്രണയിക്കുക. പ്രണയം എങ്ങനെ ആഘോഷിക്കണമെന്ന് ഇരുവരും ഒരുമിച്ച് തീരുമാനിക്കുക. എന്നാലെ ഒരുമിച്ച് സ്വയം പങ്കിടാന്‍ പറ്റു എന്നാണ് താരം പറയുന്നത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments