HomeWorld NewsGulfസ്പോന്‍സര്‍ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച ഇന്ത്യക്കാരി നവയുഗത്തിന്റെയും സൗദി സര്‍ക്കാരിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

സ്പോന്‍സര്‍ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച ഇന്ത്യക്കാരി നവയുഗത്തിന്റെയും സൗദി സര്‍ക്കാരിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന്‍ സ്പോന്‍സര്‍ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയായ തമിഴ്വനിത നവയുഗം സാംസ്കാരികവേദിയുടെയും സൗദി സര്‍ക്കാരിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് പല്ലൈകുപ്പം സ്വദേശിനിയായ ശാന്തി ശ്രീനിവാസന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. എന്നാല്‍ മോശം ജോലിസാഹചര്യങ്ങലാണ് അവര്‍ക്ക് അവിടെ നേരിടേണ്ടി വന്നത്. രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യണം. അല്‍പം വിശ്രമിച്ചാല്‍ കണക്കിന് ശകാരം കിട്ടും. മതിയായ ഭക്ഷണം പോലും ആ വീട്ടുകാര്‍ കൊടുത്തില്ല. എന്നിട്ടും നാട്ടിലെ കുടുംബത്തിന്റെ അവസ്ഥ ഓര്‍ത്ത്, ജോലിക്കരാര്‍ കാലാവധി അവസാനിയ്ക്കുന്ന രണ്ടു വര്‍ഷം വരെയെങ്കിലും, എങ്ങനെയും അവിടെ പിടിച്ചു നില്‍ക്കാന്‍ ആയിരുന്നു ശാന്തി തീരുമാനിച്ചത്.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, തന്നെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ ശാന്തി സ്പോന്‍സറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സ്പോന്‍സര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് സ്പോന്‍സറോട് വഴക്കിട്ട ശാന്തി, ഇനി താന്‍ ജോലി ചെയ്യാന്‍ തയ്യാറല്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. സ്പോന്‍സര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് പോയി ഉപേക്ഷിച്ചു.

അവിടെ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ശാന്തി സ്വന്തം അവസ്ഥ പറയുകയും, നാട്ടിലേയ്ക്ക് പോകാന്‍ സഹായം അഭ്യര്‍ഥിയ്ക്കുകയും ചെയ്തു. മഞ്ജു പല പ്രാവശ്യം ശാന്തിയുടെ സ്പോണ്സറുമായി ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചു. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ശാന്തിയ്ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കാമെന്ന് സ്പോന്‍സര്‍ സമ്മതിച്ചു. എന്നാല്‍ വിമാനടിക്കറ്റ് നല്‍കാന്‍ അയാള്‍ തയ്യാറായില്ല.

മഞ്ജു വനിതാ അഭയകേന്ദ്രം അധികൃതരോട് സഹായം അഭ്യര്‍ഥിച്ചപ്പോള്‍, അവരുടെ ശ്രമഫലമായി സൗദി സര്‍ക്കാരിന്റെ വകയായി സൌജന്യ വിമാന ടിക്കറ്റ് ശാന്തിയ്ക്ക് കിട്ടി. സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രണ്ടാഴ്ചത്തെ അഭയകേന്ദ്രം താമസം അവസാനിപ്പിച്ച് ശാന്തി നാട്ടിലേയ്ക്ക് മടങ്ങി.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments