HomeNewsShortഉത്തര കൊറിയ- അമേരിക്ക യുദ്ധത്തിന് കോപ്പുകൂട്ടുന്നു; സൈനികകേന്ദ്രം ആക്രമിക്കുമെന്ന് കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്

ഉത്തര കൊറിയ- അമേരിക്ക യുദ്ധത്തിന് കോപ്പുകൂട്ടുന്നു; സൈനികകേന്ദ്രം ആക്രമിക്കുമെന്ന് കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്

ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന അമേരിക്കന്‍ ഭീഷണിക്ക് അതേ നാണയത്തില്‍ മറുപടി നൽകി ഉത്തര കൊറിയ. അമേരിക്ക യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന് കൊറിയ മുന്നറിയിപ്പു നല്‍കി. മധ്യദൂര ഹ്വസോങ്12 മിസൈല്‍ പ്രയോഗിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. ഭരണത്തലവന്‍ കിം ജോങ് ഉന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീതിനോടാണ് ഉത്തരകൊറിയയുടെ പ്രതികരണം. എന്നാല്‍, യുഎസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തരകൊറിയന്‍ സൈനിക വക്താവും പറഞ്ഞു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments