HomeCinemaMovie Newsമലയാള സിനിമയിലെ ഹോട്ട് നായികമാർ ആരൊക്കെ?

മലയാള സിനിമയിലെ ഹോട്ട് നായികമാർ ആരൊക്കെ?

മലയാളത്തില്‍ ഗ്ലാമര്‍ വേഷങ്ങള്‍ വളരെ കുറവാണ്. മറ്റു ഭാഷകളിലെപ്പോലെ നായികമാര്‍ അതിന് തയ്യാറായാലും കുടുംബ പ്രേക്ഷകരെ മനസ്സില്‍ കണ്ട് സിനിമ പിടിയ്ക്കുന്ന മലയാളത്തിലെ സംവിധായകര്‍ അതിന് തയ്യാറാവാറില്ല. എന്നിരുന്നാലും കഥാപാത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത്തരം ചില രംഗങ്ങള്‍ ഒരുക്കാന്‍ സംവിധായകരും അത് ചെയ്യാന്‍ നായികമാരും തയ്യാറാവാറുണ്ട്. വസ്ത്രധാരണത്തിലും അഭിനയത്തിലുമെല്ലാം. അത്തരത്തില്‍ ചിലര്‍ അന്യനാട്ടില്‍ നിന്ന് വന്ന്, മലയാളത്തില്‍ ചുവടുറപ്പിച്ചവരായിരിക്കും, അല്ലെങ്കില്‍ അന്യഭാഷയില്‍ പോയതോടെ ഗ്ലാമറായ നായികമാരായവര്‍. എന്തായാലും മലയാളത്തിലും ഹോട്ട് സുന്ദരികള്‍ കുറവല്ലെന്ന് പറയാമല്ലോ. ഇതാ അവരിൽ ചിലർ:
ശ്വേത മേനോന്‍

മലയാളത്തില്‍ നിന്നുകൊണ്ട് തന്നെ ഹോട്ടായ താരമാണ് ശ്വേത മേനോന്‍. അന്യഭാഷ ചിത്രങ്ങളിലൊന്നും അധികം അഭിനയിക്കാത്ത ശ്വേത മേനോന്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതിനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കാറുണ്ട്. അതേ സമയം ഹിന്ദിയിലും തെലുങ്കിലും തമിഴിലുമൊക്കെ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്.

 

ലക്ഷ്മി റായി

ബാംഗ്ലൂര്‍ ജനിച്ചുവളര്‍ന്ന ലക്ഷ്മി റായി റോക്ക് ആന്റ് റോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളക്കരയില്‍ എത്തിയത്. തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ബിക്കിനി ഉള്‍പ്പടെയുള്ള വേഷങ്ങളണിഞ്ഞ ലക്ഷ്മിയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം നാടന്‍ വേഷങ്ങളിലാണ്. എന്ന നിലയില്‍ തനിക്ക് സ്വീകരണം ലഭിച്ചത് മലയാളത്തിലാണെന്ന് ലക്ഷ്മി തന്നെ പറഞ്ഞിട്ടുമുണ്ട്.

അമല പോള്‍

കേരളത്തിലാണ് ജനിച്ചതും വളര്‍ന്നുതുമെങ്കിലും തമിഴകത്തിലൂടെയാണ് അമല പോള്‍ ശ്രദ്ധിക്കപ്പെട്ടത്. വിവാഹ ശേഷവും അഭിനയം തുടരുന്ന അമല പോൾ വിവാഹ ശേഷമാണ് കുറച്ചുകൂടെ ഹോട്ട് ലുക്കായതെന്ന് പറയാം.

1

ഹണി റോസ്

വണ്‍ ബൈ ടു എന്ന ചിത്രം പരാജയമായിരുന്നെങ്കിലും അതിലെ ഹണിയുടെ ലിപ് ലോക്ക് കിസ്സ്‌ കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് . ഹണി റോസ്. കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ക്ക് റെഡിയാണെന്ന് ഹണി റോസ് പറഞ്ഞിട്ടുണ്ട്.


രമ്യ നമ്പീശന്‍

ആദ്യമായി മലയാള സിനിമയില്‍ ഒരു നടി ലിപ് ലോക്കിന് ധൈര്യമായി മുന്നോട്ട് വന്നത് രമ്യ നമ്പീശനാണ്. വസ്ത്രധാരണത്തിലല്ല, ലുക്കിലും അഭിനയത്തിലുമാണ് ഹോട്ട് എന്ന് രമ്യ നമ്പീശന്‍ തെളിയിക്കുന്നു. അതിനുദാഹരണമാണ് ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍ ‘വിജന സുരഭി’ എന്ന് തുടങ്ങുന്ന ഗാനരംഗം. തമിഴിലായാലും മലയാളത്തിലായാലും ഗ്ലാമര്‍ വേഷങ്ങള്‍ക്ക് രമ്യ തയ്യാറാണ്.

ഭാവന

അന്യ ഭാഷയിൽ അഭിനയിക്കാൻ ഇവിടെ നിന്ന് പോയ ആളല്ല ഭാവന ഇപ്പോൾ. അന്യഭാഷയില്‍ പോയി ഗ്ലാമറായി തിരിച്ചുവന്ന ഹോട്ട് നായികയാണ് ഭാവന. തമിഴകത്തും തെലുങ്കിലുമൊക്കെ ഭാവന ധാരാളം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാൽ മലയാളത്തിലേക്കെത്തുമ്പോള്‍ താരമൊരു പരിധി വയ്ക്കുന്നു.

പത്മപ്രിയ

കാഴ്ച, വടക്കും നാഥന്‍, അമൃതം തുടങ്ങി അങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ട പത്മപ്രിയ പെട്ടന്നൊരു ദിവസം ഗ്ലാമറായപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഒന്ന് ഞെട്ടി. ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആ മാറ്റം. മലയാളത്തിലെ മറ്റൊരു ഗ്ലാമർ താരമാണ് പദ്മപ്രിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments