HomeCinemaMovie News''ഞാൻ തിരിച്ചു വരുന്നു ''- രോഗം ഭേദമായതിന്റെ സന്തോഷം പങ്കുവെച്ച് ഇന്നസെന്റ്

”ഞാൻ തിരിച്ചു വരുന്നു ”- രോഗം ഭേദമായതിന്റെ സന്തോഷം പങ്കുവെച്ച് ഇന്നസെന്റ്

അര്‍ബുദ രോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തനായി മലയാളത്തിന്റെ പ്രിയ നടനും എംപിയുമായ ഇന്നസെന്റ് തിരിച്ചു വരുന്നു. രണ്ടാമതും അര്‍ബുദബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നസെന്റ് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്നസെന്റ് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ രോഗം പൂര്‍ണമായും ഭേദമായതായി ഇന്നസെന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഇന്നസെന്റ് പറഞ്ഞു.

ഇന്നസെന്റിന്റെ ആ ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ:

”പ്രീയമുളളവരെ എന്റെ സുഹൃത്തായ കാൻസർ രണ്ടാമതും വന്നു എന്ന വിവരം ഞാൻ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. രണ്ടു ദിവസം മുൻപ്ന ടത്തിയ scanning ൽ എന്റെ രോഗം പൂർണമായി മാറി എന്ന്ഡ ൽഹിAiims ലെ DR ലളിത് കുമാർ , Dr ഗംഗാധരൻ എന്നിവർ അറിയിച്ചു.ഇനിയുളള കാലം പഴയതുപോലെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി,”

ഇന്നസെൻറ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments