HomeCinemaMovie Newsദിലീപിനായി സൈബര്‍ ലോകത്ത് നടക്കുന്നത് വന്‍ ക്വട്ടേഷന്‍ !! പിന്നിൽ പ്രമുഖ മിമിക്രി താരവും ?...

ദിലീപിനായി സൈബര്‍ ലോകത്ത് നടക്കുന്നത് വന്‍ ക്വട്ടേഷന്‍ !! പിന്നിൽ പ്രമുഖ മിമിക്രി താരവും ? ഈ തെളിവുകൾ കള്ളം പറയുമോ ?

ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നവരുടെ വീഡിയോ, ഓഡിയോ മെസേജുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും എതിര്‍ത്തവരെ സംഘടിതമായി ആക്രമിക്കുകയും ചെയ്യുന്നതിനായി പ്രമുഖ ഏജന്‍സിയെ ഏൽപ്പിച്ചതായി റിപ്പോർട്ട്. കൊച്ചിയിലെ പിആര്‍ ഏജന്‍സിക്കെതിരെ പോലീസ് നടപടി ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിയമോപദേശം പോലീസ് തേടിയതായാണ് സൂചന. പോലീസിന്റെ സൈബര്‍ ഡോം വിഭാഗം തെളിവുകള്‍ ശേഖരിച്ച് തുടങ്ങി. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണചുമതല വഹിക്കുന്ന പിആര്‍ ഏജന്‍സിയാണ് ദിലീപിനായി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നാണ് അറിയുന്നത്. കൊച്ചി ആസ്ഥാനമായ ഈ ഏജന്‍സിയെ ലക്ഷങ്ങള്‍ കൊടുത്താണ് ഏര്‍പ്പാടാക്കിയതെന്നാണ് വിവരം.

കഴിഞ്ഞദിവസം ദിലീപിനെ അനുകൂലിച്ച് ഒരു മിമിക്രി താരം രംഗത്തുവന്നിരുന്നു. ദിലീപ് മൂലം കരിയറിന്റെ തുടക്കത്തില്‍ ഒതുക്കപ്പെട്ട നടന്‍ ഇപ്പോള്‍ തന്റെ ശത്രുവിനെ അനുകൂലിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ചില ‘കളികള്‍’ മൂലമാണ് ഈ നടന്‍ നിലപാട് മാറ്റി രംഗത്തെത്തിയതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. ദിലീപ് അനുകൂല ക്യാമ്പയിന്‍ നടത്തുന്ന കമ്പനിയുടെ വക അഞ്ചുലക്ഷം രൂപയും അടുത്ത ചിത്രത്തില്‍ മികച്ച റോളുമാണ് നടന് ലഭിക്കുക. മിമിക്രി നടന്‍ മാത്രമല്ല, ഫേക് ഐഡികളില്‍നിന്നും ദിലീപിന് അനുകൂല പ്രചരണം തകൃതിയാണ്.

എന്നാല്‍ ഈ അനുകൂല പ്രചരണമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നതില്‍നിന്ന് തടഞ്ഞതും. രണ്ടുദിവസം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്റുകളും പോലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളും കൊണ്ട് നിറഞ്ഞത്. ഇതില്‍ ചില ദിലീപ് പോസ്റ്റുകള്‍ക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകള്‍ സൃഷ്ടിച്ചതായും പോലീസ് കണ്ടെത്തി.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments