HomeNewsShortറഷ്യയില്‍ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ആളുകളെ ഒഴിപ്പിക്കുന്നു

റഷ്യയില്‍ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ആളുകളെ ഒഴിപ്പിക്കുന്നു

റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പസഫിക് തീരപ്രദേശത്തുള്ളവരോടു ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വലിയ ഭൂചലനത്തിന് തൊട്ടുപിറകെയുണ്ടായ തുടര്‍ചലനങ്ങള്‍ ജനങ്ങളെ ഭയചകിതരാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയും യുഎസ് പസഫിക് സുനാമി സെന്ററും അറിയിച്ചു. റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ആണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments