HomeCinemaMovie Newsമുൻ കാമുകന്റെ ആത്മഹത്യക്കു പിന്നാലെ നടിയും അപ്രത്യക്ഷയായി; തമിഴ് നടി നിലാനിയുടെ തിരോധാനത്തിനു പിന്നിൽ.....

മുൻ കാമുകന്റെ ആത്മഹത്യക്കു പിന്നാലെ നടിയും അപ്രത്യക്ഷയായി; തമിഴ് നടി നിലാനിയുടെ തിരോധാനത്തിനു പിന്നിൽ…..

മുന്‍ കാമുകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച തമിഴ് നടി നിലാനിയെ കാണാനില്ല. കീടനാശിനി കുടിച്ച്‌ ചികിത്സയിലയിരുന്ന നടിയെ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമാണ് കാണാതായത്. കാണാതായതു മുതല്‍ നടിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. അതിനാല്‍ തന്നെ ഇവരുമായി ആര്‍ക്കും ബന്ധപ്പെടാന്‍ സാധിച്ചിട്ടുമില്ല. മുന്‍ കാമുകന്‍ ലളിത് കുമാറിനെതിരെ നടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നടിയ്ക്ക് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇയാളുടെ ആത്മഹത്യയുമായി തനിയ്ക്ക് ഒരു ബന്ധവുമില്ലെന്ന് നടി പറഞ്ഞിരുന്നു. തന്നെ ഉപദ്രവിച്ചതു കൊണ്ടാണ് ലളിതിനെതിരെ പരാതി നല്‍കിയതെന്നും നിലാനി വിശദീകരിച്ചു. കൂടാതെ തന്റെ ഭാഗം കേള്‍ക്കാനായി ഉടന്‍ തന്നെ മാധ്യമങ്ങളെ കാണുമെന്നും നടി അറിയിച്ചതിനു പിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കീടനാശിനി കുടിച്ച നിലയിലായിരുന്നു നിലാനിയെ കണ്ടെത്തിയത്. തുടര്‍ന്ന് റോയ്പോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യശ്രമത്തില്‍ നടിയ്ക്കെതിരെ പോലീസെ കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷമാണ് നടിയെ കാണാതാകുന്നത്. നടിയോടൊപ്പം രണ്ടു മക്കളേയും കാണാതായിട്ടുണ്ട്. നടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments