മികച്ച താരങ്ങള്‍ക്കുള്ള ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഡ്രിച്ചും മാര്‍ത്തയും മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. എംബാപ്പെയാണ് മികച്ച യുവതാരം. മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ പുരസ്കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മുഹമ്മദ് സലായേയും പിന്തള്ളിയാണ് പുരസ്കാരനേട്ടം. ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മോഡ്രിച്ച് റയലിന്റെ മധ്യനിരയിലെ പ്രധാനിയാണ്. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഈജിപ്ത് സൂപ്പര്‍താരം മുഹമ്മദ് സലായ്ക്ക്.ബ്രസീല്‍ താരം മാര്‍ത്തയാണ് മികച്ച വനിതാ താരം ഫ്രാന്‍സിന്റെ ദിദിയെ ദെഷാംസാണ് മികച്ച പരിശീലകന്.
ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം ലൂക്കാ മോഡ്രിച്ച്
RELATED ARTICLES