HomeWorld NewsGulfപ്രവാസികൾക്ക് യാത്രാവിലക്കുണ്ടോ എന്ന് ഇനി ഈസിയായി അറിയാം; യാത്രാ വിലക്കുകള്‍ അറിയാനായി പുതിയ ആപ്പുമായി...

പ്രവാസികൾക്ക് യാത്രാവിലക്കുണ്ടോ എന്ന് ഇനി ഈസിയായി അറിയാം; യാത്രാ വിലക്കുകള്‍ അറിയാനായി പുതിയ ആപ്പുമായി ദുബായ് പോലീസ്

രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള സാമ്ബത്തീക കുറ്റ ക്യത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാജ്യത്ത് നിന്നും പുറത്തുപോകുവാന്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് മനസ്സിലാക്കുവാന്‍ കഴിയുന്ന സംവിധാനം ദുബായ് പോലീസ് ഏര്‍പ്പെടുത്തി. ദുബായ് പോലീസിന്‍റെ ആപ്ലീക്കേഷനിലാണ് പുതിയ സംവിധാനം പൊതുജനങ്ങള്‍ക്കായ് ഒരുക്കിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ ദുബായ് പോലീസ് ആപ്ലീക്കേഷനിലൂടെ ഏതെങ്കിലും തരത്തിലുള്ള യാത്രാ വിലക്കുകള്‍ തങ്ങളുടെ പേരില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പുതിയ സംവിധാനം വഴി പരിശോധിക്കാം.

പലപ്പോഴും സ്വന്തം കച്ചവട സ്ഥാപനങ്ങള്‍ മുഖേനയോ മറ്റ് ഇടപാടുകള്‍ നടത്തിയതിലൂടെയോ സാമ്ബത്തീക ഇടപാടുകളില്‍ സംഭവിക്കുന്ന തര്‍ക്കങ്ങള്‍ സാധാരണ ഗതിയില്‍ പോലീസില്‍ പരാതിയായി എത്താറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ നാട്ടിലേക്ക് പോകുന്നതിനായ് വിമാനത്താവളങ്ങളില്‍ എത്തുമ്ബോള്‍ മാത്രമാണ് തങ്ങള്‍ക്ക് യാത്രാവിലക്കുള്ള വിവരം പലപ്പോഴും അറിയുന്നത്. യാത്ര മുടങ്ങുന്നതിനൊപ്പം വലിയ സാമ്ബത്തീക നഷ്ടവും ഇത്തരക്കാര്‍ക്ക് സംഭവിക്കുന്നു. മലയാളികളടക്കം നിരവധി പ്രവാസികള്‍ക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments