ഇയാളെ എന്തിനു കെട്ടി ? സ്വന്തം ഭർത്താവിനെക്കുറിച്ച് മോശം കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി നടി ഐമ

244

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭര്‍ത്താവ് സൗന്ദര്യമില്ലാത്തയാളാണെന്ന രീതില്‍ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നടി ഐമ. നടി കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് ഒരാള്‍ ഭര്‍ത്താവ് ബോറനാണെന്ന കമന്റുമായി എത്തിയത്. ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറു ലുക്കാണെന്നും എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചതെന്നുമായിരുന്നു അര്‍ജുന്‍ എന്ന് പേരുള്ള ഒരാളുടെ കമന്റ്. വൈകാതെ തന്നെ ഐമയുടെ കലക്കന്‍ മറുപടിയും എത്തി. ‘സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്റെ ഭര്‍ത്താവിന്റെ സൗന്ദ്യര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു’ എന്ന് ഐമി മറുപടി നല്‍കി. ഐമയുടെ മറുപടി കേമമായി എന്നാണ് കമന്റുകള്‍.