സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാവുന്നു: രണ്‍ബീര്‍ കപൂര്‍ അഭിനയിച്ചേക്കും

78

സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാവുന്നു. ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തെക്കുറിച്ച്‌ കുറച്ചുദിവസങ്ങള്‍ക്കകം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഗാംഗുലി നവമാധ്യമങ്ങളില്‍ കുറിച്ചു. ഗാംഗുലിയുടെ കഥാപാത്രത്തെ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.

രണ്‍ബീറിന്റെ പേര് ഗാംഗുലി നിര്‍ദ്ദേശിച്ചതായി സൂചനകള്‍ ഉണ്ട്. പക്ഷെ മറ്റു രണ്ടു താരങ്ങള്‍ കൂടി പരിഗണനയിലുണ്ട്. 200 മുതല്‍ 250 കോടി വരെ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.