ഒളിമ്പിക് വില്ലേജിൽ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് . ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് സംഘാടക സമിതി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നും ഗെയിംസ് വില്ലേജിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് ആണിതെന്നും ടോക്യോ ഒളിമ്പിക് സി.ഇ.ഒ തോഷിറോ മൂട്ടോ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫീഷ്യലിനെ ഗെയിംസ് വില്ലേജിൽ നിന്ന് ഹോട്ടലിലേക്ക് മാറ്റി. എന്നാൽ ഒഫീഷ്യൽ ആരാണെന്നും ഏതു രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഒളിമ്പിക് വില്ലേജിൽ കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്: ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് ഒഫീഷ്യലിന്
RELATED ARTICLES