“എങ്ങനെ സാധിക്കുന്നു ഇത്രയും ചീപ്പാവാൻ” ? ചൊടിപ്പിക്കുന്ന ചോദ്യം ചോദിച്ച ആരാധകന്റെ വായടപ്പിക്കുന്ന മറുപടിയുമായി അഹാന !

30

സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി അഹാന കൃഷ്ണ. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ ഫര്‍ഹാന്‍ ഫാസിലിന്റെ നായികയായാണ് നടി അഭിനയിച്ചത്. പിന്നാലെ നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി, ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അഹാനയ്ക്ക് പിന്നാലെയാണ് സഹോദരിമാരും എല്ലാവര്‍ക്കും സുപരിചിതരായത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൃഷ്ണകുമാറിന്റെ കുടുംബം സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ആക്ടീവായിരുന്നു.

കഴിഞ്ഞ ദിവസം ആരാധകരോട് അല്‍പ നേരം സംവദിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ അഹാന എത്തിയിരുന്നു. നിരവധി പേരാണ് നടിയോട് ചോദ്യങ്ങളുമായി ഇത്തവണ എത്തിയത്. ഇതില്‍ നടിയെ ചൊടിപ്പിച്ച ചോദ്യവുമായി ഒരാള്‍ എത്തിയിരുന്നു. അഹാനയും അനുജത്തി ദിയയും തമ്മിലടിയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് അഹാന നല്‍കിയത്. എങ്ങനെ സാധിക്കുന്നു ഇത്ര നിലവാരമില്ലാത്ത ചോദ്യം ചോദിയ്ക്കാന്‍. ഞങ്ങള്‍ രണ്ട് പേരും ഒരേ സ്ഥലത്ത് നിന്നാണ് ഭൂമിയിലേക്ക് വന്നത്. കുത്തിതിരിപ്പ് പോലുളള കാര്യങ്ങള്‍ ചെയ്ത് സ്വയം ചീപ്പാവരുത് എന്ന ഉപദേശവും അഹാന ആരാധകനു നൽകി.