HomeCinema'ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന്നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി': രാമകൃഷ്ണന് പിന്തുണയുമായി നടൻ മണികണ്ഠൻ...

‘ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന്നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി’: രാമകൃഷ്ണന് പിന്തുണയുമായി നടൻ മണികണ്ഠൻ ആചാരി 

പ്രശസ്ത നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെതിരായ നർത്തകി സത്യഭാമയുടെ വിദ്വേഷ പരാമർശത്തിന് മറുപടി നല്‍കി നടൻ മണികണ്ഠൻ ആർ ആചാരി.ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയെന്നാണ് മണികണ്ഠൻ ഫേസ്ബുക്കില്‍ കുറിച്ചത്.
സത്യഭാമയ്ക്കൊരു മറുപടി എന്ന് തുടങ്ങുന്ന കുറിപ്പിലാണ് മണികണ്ഠൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
മണികണ്ഠൻ ആർ ആചാരിയുടെ കുറിപ്പ്:
സത്യഭാമയ്ക്കൊരു മറുപടി
ഞങ്ങള്‍മനുഷ്യരാണ് ഈ മണ്ണില്‍ ജനിച്ചുവളർന്നവർ ഞങ്ങള്‍കലാകാരന്മാർ ആണ് അതാണ് ഞങ്ങളുടെ അടയാളം. ഞങ്ങള്‍ ആടും പാടും അഭിനയിക്കും കാണാൻ താത്പര്യമുള്ളവർ നല്ലമനസ്സുള്ളവർ കണ്ടോളും. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന്നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത് യുഗം വേറെയാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments