HomeBeauty and fitnessവെറും കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെ ചെയ്തുനോക്കൂ; ദിവസങ്ങൾക്കുള്ളിൽ മുടി പനങ്കുല പോലെ തഴച്ചുവളരും !

വെറും കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെ ചെയ്തുനോക്കൂ; ദിവസങ്ങൾക്കുള്ളിൽ മുടി പനങ്കുല പോലെ തഴച്ചുവളരും !

തലമുടിയുടെ സൗന്ദര്യംഎല്ലാവരുടെയും എക്കാലത്തെയും പ്രശ്നമാണ്. മുടിയഴക് കൂട്ടാനായി എത്ര പണവും ചിലവാക്കാൻ നമുക്ക് മടിയില്ല. എന്നാൽ, നമ്മുടെ വീട്ടിൽ ഉള്ള , വെറുതെ കളയുന്ന ഒരു സാധനം ഉപയോഗിച്ച് മുടിയുടെ അഴകും ആരോഗ്യവും വർദ്ധിപ്പിക്കാം എന്ന് മിക്കവർക്കും അറിയില്ല. കഞ്ഞിവെള്ളം ആണ് ആ താരം. ഷാംപൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകൂ. ഇത് നല്ല ഒരു കണ്ടീഷണറിന്റെ ഗുണം ചെയ്യും. മുടി വളരാനും മൃദുലമാകാനും സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ തന്നെ മാറ്റം പ്രകടമാവും. മുടി വളരാന്‍ പല വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച്‌ നോക്കൂ. കഞ്ഞിവെള്ളം കൊണ്ട് എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്‌നത്തിന് പരിഹാരം കാണാം. മുടി ആരോഗ്യത്തോടെ തഴച്ച്‌ വളരാനും സഹായിക്കും. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും.

സൗന്ദര്യസംരക്ഷണത്തിനും ഒരു ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ചര്‍മം സുന്ദരമാകാനും മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. കഞ്ഞി വെള്ളം ഉപയോഗിച്ച്‌ കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments