HomeHealth Newsസ്വപ്നസ്ഖലനം ഒരു രോഗമോ ? അറിയേണ്ടതെല്ലാം

സ്വപ്നസ്ഖലനം ഒരു രോഗമോ ? അറിയേണ്ടതെല്ലാം

ഒട്ടുമിക്ക പുരുഷന്മാരിലും ഉള്ള ഒരു സംശയം ആണ് സ്വപ്നസ്ഖലനം ഒരു രോഗം ആണോ എന്നതും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതും. ഇതു സംബന്ധിച്ചു അബദ്ധധാരണകളാണ് മിക്കവർക്കും. സ്വപ്നസ്ഖലനം ഒരു രോഗമല്ലെന്നാണ് വൈദ്യശാസ്ത്രം തന്നെ പറയുന്നത്. ശരീരത്തിലെ ഇന്ദ്രിയശേഖരം വര്‍ധിക്കുമ്പോള്‍ അത് പുറത്തുപോകാനുള്ള പ്രകൃതിയുടെ തന്നെ ഒരു ക്രമീകരണമാണ് യഥാര്‍ത്ഥത്തില്‍ സ്വപ്നസ്ഖലനം. ഇത് ഒരു അസുഖമാണെന്നത് മൂഢധാരണയാണ്.

സ്വപ്നസ്ഖലനം എന്നത് ഉറക്കത്തില്‍ ലൈംഗികബന്ധം കൂടാതെ സ്വന്തം അറിവോടെയല്ലാതെ അല്ലാതെ ശുക്ലം പുറത്ത് വരുന്ന അവസ്ഥയാണ്. നൈറ്റ് ഫാള്‍ എന്നും, ഈറന്‍ സ്വപ്നം എന്നുമൊക്കെ സ്വപ്ന സ്ഖലനത്തെ വിളിക്കാറുണ്ട്. ശരീരത്തില്‍ അമിതമായുള്ള ബീജത്തെ ഉറക്കത്തിനിടെ പുറന്തള്ളുന്ന പ്രത്യുദ്പാദന വ്യവസ്ഥയുടെ ഒരു പ്രവര്‍ത്തനമാണിത്.

സാധാരണ ഗതിയിൽ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും പുരുഷനിൽ നിന്നും ശുക്ലം പുറത്ത് പോവേണ്ടതുണ്ട്. സ്വയംഭോഗം വഴിയോ ലൈംഗിക ബന്ധം വഴിയോ അതു സംഭവിക്കാം. എന്നാൽ ഇത്തരത്തിൽ സംഭവിക്കാതിരിക്കുന്ന സാഹചര്യത്തിൽ പ്രകൃതി തന്നെ, ശരീരം തന്നെ അതിനെ പുറന്തള്ളാൻ നിർബന്ധിതമാകും. ഇങ്ങനെയാണ് സ്വപ്നസ്ഖലനം സംഭവിക്കുന്നത്. ലൈംഗിക വേഴ്ച വഴിയോ സ്വയംഭോഗം വഴിയോ നടക്കുന്ന ശുക്ലസ്ഖലനം പോലെ തന്നെയാണ് ഇതും. ആദ്യം പറഞ്ഞത് രണ്ടും നാം അറിഞ്ഞു കൊണ്ടു ചെയ്യുന്നതാണെങ്കിൽ സ്വപ്നസ്ഖലനം നാം അറിയാതെ സംഭവിക്കുന്നതാണ് എന്ന വ്യത്യാസം മാത്രമാണുള്ളത്. അവിടെയും രതിമൂർച്ഛ ഉണ്ടാകുന്നുണ്ട്. എന്നാൽ ഉറക്കത്തിലായതിനാൽ അത് സാധാരണ അറിയാറില്ല.

കൗമാരക്കാരുടെ ലൈംഗികമായ പക്വതയിലേക്കുള്ള വളര്‍ച്ചയുടെ ഒരു സാക്ഷ്യം കൂടിയാണിത്. കൗമാര പ്രായത്തിലുള്ള എല്ലാ ആണ്‍കുട്ടികള്‍ക്കും സ്വപ്ന സ്ഖലനം ഉണ്ടാകണമെന്നില്ല. ഇത് സംഭവിക്കുന്നത് എന്തെങ്കിലും തകരാറായി കണക്കാക്കേണ്ടതുമില്ല. പെണ്‍കുട്ടികള്‍ക്കിത് സംഭവിക്കുമ്പോള്‍ സ്വപ്നത്തിനിടെ വളരെ അനുഭൂതി ലഭിക്കും. പക്ഷേ ആണ്‍കുട്ടികള്‍ക്കുള്ളത് പോലെ പെണ്‍കുട്ടികള്‍ക്ക് ഇടക്കിടെ ഇത് സംഭവിക്കാറില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments