HomeBeauty and fitnessവിവാഹദിനത്തിൽ നവവധുവിന്റെ ചർമ്മം വെട്ടിത്തിളങ്ങാൻ ഇതാ മൂന്നുതരം ഭക്ഷണങ്ങൾ

വിവാഹദിനത്തിൽ നവവധുവിന്റെ ചർമ്മം വെട്ടിത്തിളങ്ങാൻ ഇതാ മൂന്നുതരം ഭക്ഷണങ്ങൾ

ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമായ വിവാഹദിനത്തിൽ മിന്നിത്തിളങ്ങുന്ന, എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന, സുന്ദരിയായി മാറാൻ ഏത് പെണ്ണാണ് ആഗ്രഹിക്കാത്തത്? സുന്ദരിപ്പെണ്ണ് എന്ന് വിളിക്കണമെങ്കിൽ ചർമ്മകാന്തി ഒരു അവശ്യ ഘടകമാണ്. ഇതിനായി നിങ്ങൾ എന്തു കഴിക്കുന്നു എന്നതാണ് കാര്യം. നിങ്ങളുടെ ചർമ്മം ആരോഗ്യമുള്ളതും തിളങ്ങുന്നതുമാക്കാൻ സഹായിക്കുന്നതും പെട്ടെന്ന് ലഭ്യമാക്കാൻ കഴിയുന്നതുമായ ചില ആഹാരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്;

1. മഞ്ഞൾ

നല്ലൊരു ആന്റി-ഇൻഫ്ളമേറ്ററി, ആന്റി-ബാക്ടീരിയൽ ഏജന്റാണ് മഞ്ഞൾ. ഇത് ചർമ്മത്തിന്റെ യൗവനം നിലനിർത്താൻ സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീൻ ക്ഷയിക്കുന്നത് തടയുന്നു. ഇടവിട്ട് മഞ്ഞൾ ലേപനം നടത്തുന്നത് നിങ്ങളുടെ മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കും. കറികളിലും സൂപ്പുകളിലും മാത്രമല്ല ഫേസ്പാക്കിലും മഞ്ഞൾ ഉപയോഗിക്കുക.

വയറിന്റെ വീർപ്പം കുറച്ച് ദഹനത്തിനു സഹായിക്കാനും മഞ്ഞൾ ഉപയോഗപ്രദമാണ്. മഞ്ഞൾ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനു സഹായിക്കുകയും കരൾ ശുദ്ധീകരിക്കുന്ന ഏജന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. വീടുകളിൽ ഉണ്ടാക്കുന്ന ചർമ്മസംരക്ഷണ ലേപനങ്ങളിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞൾ. ഇത് ചർമ്മത്തിൽ കലകൾ ഉണ്ടാകുന്നതിനെ പ്രതിരോധിക്കുകയും ചർമ്മത്തിന്റെ നിറം ഒരേപോലെയാവാൻ സഹായിക്കുകയും ചെയ്യുന്നു.

2. വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ പഴങ്ങൾ

നിങ്ങളുടെ ഭക്ഷണത്തിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച്, മുന്തിരി, വെണ്ണപ്പഴം (അവക്കാഡോ), സ്ട്രോബെറി അല്ലെങ്കിൽ നാരങ്ങ ഉൾപ്പെടുത്തുക. അതേപോലെ, പ്രത്യേക സീസണുകളിൽ ലഭ്യമാവുന്ന പഴങ്ങൾ ലഘുഭക്ഷണങ്ങളായോ ഡെസേർട്ട് ആയോ ഉപയോഗിക്കാൻ മടി കാണിക്കരുത്. ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോഴും ഇത്തരം പഴങ്ങൾ കഴിക്കാവുന്നതാണ്. ഇത്തരം പഴങ്ങൾ ദഹനശേഷി വർദ്ധിപ്പിക്കുകയും വയറിന് സുഖം പകരാൻ സഹായിക്കുകയും ചെയ്യും. ഇത് ആത്മവിശ്വാസം ഉയർത്തും. അവക്കാഡോ, ഓറഞ്ച്, നാരങ്ങ എന്നിവ നിങ്ങളുടെ ചർമ്മത്തിന്റെ സ്നിഗ്ധത നിലനിർത്താൻ സഹായിക്കും. മുഖലേപനങ്ങളിൽ ഇവ ചേർക്കുന്നത് അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കും. അവക്കാഡോ ഒരു ആന്റി-ഏജിംഗ് ഏജന്റായി പ്രവർത്തിക്കുന്നു. ഓറഞ്ച് തൊലി ഉപയോഗിച്ച് മുഖത്ത് ഉരസുന്നത് മൃതകോശങ്ങൾ നീക്കംചെയ്യാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനും തിളക്കം ഉണ്ടാക്കുന്നതിനും കൊളാജൻ പുതിയതായി ഉത്പാദിപ്പിക്കുന്നതിനും വൈറ്റമിൻ സി സഹായിക്കും. എല്ലാ ദിവസവും രാവിലെ ഇത്തരം പഴങ്ങളുടെ ജ്യൂസ് കഴിക്കുന്നത് ശരീരത്തെ വിഷമുക്തമാക്കാൻ സഹായിക്കും.

3 . വാൽനട്ടും ബദാംപരിപ്പും

വിവാഹദിനത്തിനു മുമ്പ് നിങ്ങൾ ധാരാളം വാൽനട്ടും ബദാം പരിപ്പും കഴിക്കുക. ഇവ നിങ്ങളുടെ ചർമ്മത്തിനു പോഷണം നൽകും. വൈറ്റമിൻ ഇ, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവ ചർമ്മത്തിനു മാത്രമല്ല തലമുടിക്കും പോഷണം നൽകും. ചർമ്മത്തിനു നിറം നൽകുന്നതിനും മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കുന്നതിനും ചുളിവുകൾ ഇല്ലാതാക്കുന്നതിനും വീട്ടിൽ ഉണ്ടാക്കുന്ന ബദാം ഫേസ്പാക്ക് സഹായിക്കും. വരണ്ട ചർമ്മമുള്ളവർ രാത്രി കിടക്കുന്നതിനു മുമ്പ് ഏതാനും തുള്ളി ബദാം എണ്ണ (ആൽമണ്ട് ഓയിൽ) ഉപയോഗിച്ച് മസാജു ചെയ്യുന്നത് ചർമ്മത്തിന്റെ വരൾച്ച ഇല്ലാതാക്കാൻ സഹായിക്കും. കരീന കപൂർ പോലെയുള്ള സെലിബ്രിറ്റികൾ പിന്തുടരുന്ന വഴിയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments