HomeAutoTravel This Seasonഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ അഹങ്കാരിയാണ് !

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ അഹങ്കാരിയാണ് !

അഹങ്കാരം ചില മനുഷ്യരുടെ സ്വഭാവമാണ്. എന്തു വന്നാലും അവരുടെ തീരുമാനമാണ് ശരി എന്നു ചിന്തിക്കും ഇത്തരക്കാർ. ഇവർക്ക് പൊതുവായി ചില ലക്ഷണങ്ങളുണ്ട്. അവ എന്തെന്ന് നോക്കാം.

1.പെട്ടെന്ന് കോപിക്കുന്നു

2.മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല

3.എനിക്കെല്ലാംഅറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു!

4.തന്‍റെ കഴിവിലേക്കും , നേട്ടങ്ങളിലേക്കും,, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.

5.വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു!

6.വിമര്‍ശകരില്‍ നിന്ന് അകന്നു പോകും

7.വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും

8.ക്ഷെമിക്കാന്‍ സാധിക്കില്ല

9.തിരുത്തലുകള്‍ സ്വീകരിക്കില്ല

10. വിധേയപ്പെടില്ല

11.പരാതിപ്പെടുകയും,പിറുപിറുക്കുകയും ചെയ്യുന്നു

12.സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല

13.സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍
കുടുങ്ങിക്കിടക്കും

14.ദൈവത്തില്‍ ആശ്രെയിക്കില്ല

15.മറ്റുള്ളവരെ പുച്ഛം പറഞ്ഞും,താഴ്ത്തികെട്ടി സംസാരിച്ചും നടക്കും

16.തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.

17.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു

18.നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല
19.തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു

20.ഏതെങ്കിലും ദുശീലത്തിന് അടിമയായിരിക്കും

21.തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.

22.വീരവാദം മുഴക്കുന്നു.

അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍
==================================

“എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല”

“അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു”

“ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ”

“എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല”

“നിനക്ക് എന്നെ ശരിക്കും അറിയില്ല”

“ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്”

“എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം”

“ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം”

എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ”

“നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ”

എന്റെ ഡാൻസും സ്റ്റൈലും ശരിയാണ്; സന്ദര്‍ഭമാണ് പ്രശ്നം: മമ്മൂട്ടി

കാമുകിയെ വെടിവെച്ചുകൊന്ന കേസില്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്‌തോറിയസിന് 6 വര്‍ഷം തടവ്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments