തായ്വാനിലെ ന്യൂ തായ്പേയ് സിറ്റിയില്‍ വയോധികര്‍ക്കായി പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഹോമിലുണ്ടായ തീ പിടുത്തത്തിൽ അഞ്ച് പേര് മരിച്ചു. 29 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 10 നില കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന് പേര് സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലാണ് മരിച്ചത്. 30 മിനിറ്റോളം പണിപ്പെട്ടാണ് അഗ്നിശമന സേന തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. 2012-ല്‍ 67-കാരന് നഴ്സിംഗ് ഹോമിന് തീയിട്ട സംഭവത്തില്‍ 13 പേര് മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീയിട്ട വയോധികനെ പിന്നീട് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. കാന്‍സര്‍ ബാധിതനായ ഇയാള്‍ ദേഷ്യം വന്നപ്പോള്‍ നഴ്സിംഗ് ഹോമിന് തീയിട്ടുവെന്നാണ് പോലീസ് കരുതുന്നത്.
എന്റെ ഡാൻസും സ്റ്റൈലും ശരിയാണ്; സന്ദര്‍ഭമാണ് പ്രശ്നം: മമ്മൂട്ടി
ലിബിയയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മലയാളി എന്‍ജിനീയറെ മോചിപ്പിച്ചു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: