HomeAutoTravel This Seasonപെണ്ണൊരുമ്പെട്ടാൽ.....

പെണ്ണൊരുമ്പെട്ടാൽ…..

നാട്ടില് നല്ല ചീത്ത പേരും പേരുദോഷവും ഉളള സമയത്താണ് വീട്ടുകാരെല്ലാവരും കൂടി എന്നെ പിടിച്ച് പെണ്ണ് കെട്ടിക്കാമെന്ന് തീരുമാനിക്കുന്നത്. മനസ്സിൽ അങ്ങനെയൊരു ആഗ്രഹം തോന്നിയിട്ടൊന്നൊന്നുമില്ല.. അലേലും അടിയും കുത്തും വഴക്കുമായിട്ടൊക്കെ നടക്കുന്ന എനിക്കൊക്കെ ആര് പെണ്ണ് തരാനാണ്.വീടുകൾ പലതും കയറി ഇറങ്ങി. കുടുംബത്തിൽ പിറന്ന ആരും പെണ്ണ് തരിലെന്ന് ഉറപ്പായി.. എന്നാലും മനസ്സില് കുറ്റബോധം ലവലേശം തോന്നിയിട്ടില്ല..

 
ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് അയൽപക്കകാരി ഒരു നസ്രാണിച്ചിയുമായി ഒളിച്ചോടി പോയത്. ആ സങ്കടം സഹിക്കാൻ വയ്യാതെ നീറി നീറിയാണ് അമ്മ ജീവിച്ചത് ഇത്ര നാളും. ജീവിതത്തിലെ കഷ്ടപാടും ദുരിതങ്ങളുമാണ് എന്നെ ഈ ക്വട്ടേഷനിലേക്ക് എത്തിച്ചത് . ആരൊക്കെ തളളി പറഞ്ഞാലും എല്ലാമറിയുന്ന എന്റെ അമ്മയും കുഞ്ഞുപെങ്ങളും എന്നെ ഒന്നും പറയിലെന്നെനിക്കറിയാം.. എന്റെ അനിയത്തി ചെയ്ത പുണ്യം കൊണ്ടായിരിക്കും അവളെ മനസ്സിലാക്കുന്ന നലൊരു ഭർത്താവിനെ കിട്ടിയത്.ചില സമയങ്ങളിൽ സങ്കടം സഹിക്കാനാകാതെ അമ്മ തലയിൽ തലോടി പറയും എന്റെ കുഞ്ഞുമാത്രം ഇങ്ങനെയായി പോയലോ..നീ സന്തോഷമായി ജീവിക്കുന്നത് കണ്ടിട്ട് വേണം അമ്മയ്ക്കൊന്ന് മരിക്കാനെന്ന്.

 

 

പെണ്ണു കാണലും കല്യാണവുമെല്ലാം ഉപേക്ഷിച്ച് ഒരു ബാച്ചിലർ ലൈഫിന് തയാറെടുക്കുമ്പോഴാണ് കുറച്ച് ദൂരത്ത് നിന്നും ഒരു കല്യാണാലോചന വരുന്നത്. കുടുംബക്കാരെല്ലാം പറഞ്ഞു നിന്റെ ജോലിയും സ്വഭാവഗുണങ്ങളൊന്നും അവരോട് പറയാൻ നിക്കണ്ട. ഇത് നടക്കുകയാണേൽ നടക്കട്ടെയെന്ന്. പെണ്ണ് കണ്ടതിന് ശേഷം പെണ്ണിനോട് സംസാരിക്കാൻ എലാവരും നിർബന്ധിച്ചപ്പോൾ എന്നാൽ അതും കൂടി ആകാമെന്ന് തീരുമാനിച്ചു. 5 മിനുട്ടിലെ മൗനത്തിന് ശേഷം ഞാനവളോട് ചോദിച്ചൂ..

ഈ കല്യാണത്തിന് ഇഷ്ടമാണോ??

അവളതിന് തന്ന മറുപടി എന്നെയൊന്ന് ഞെട്ടിച്ചു..

കല്യാണം എത്രയും പെട്ടെന്ന് വേണം…

ങേ അതെന്താ…എന്നെപറ്റി എന്തേലും അറിയുമൊ..

എനിക്കതൊന്നും അറിയണമെന്നില്ല..

ഇതെന്തൊരു പെണ്ണെന്ന് മനസ്സിലോർത്ത്..

 

കുട്ടി ഞാൻ നാട്ടിൽ നല്ല ചീത്തപേരുളള ഒരു തല്ലുകാരനാണ്… ഒരു പെൺകുട്ടി മോഹിക്കൂന്ന തരത്തിലുളള ഒരു നല്ല സ്വഭാവങ്ങളും എനിക്കില്ല.. കുടിയും വലിയും അടിയും വഴക്കുമെല്ലാമാണ് എന്റെ ജീവിതം.. എന്റെ കൂടെയുളള ജീവിതം നിനക്ക് നരകമായിരിക്കും.. ഇതൊക്കെ സഹിക്കാൻ നീ തയാറാണോ.. നന്നായിട്ട് ആലോചിച്ചിട്ട് പറഞ്ഞാൽ മതി…

 

അതിന് മറുപടിയായി അവൾ കണ്ണുനീരാണ് എനിക്ക് സമ്മാനിച്ചത്.. പിന്ന കടവൾ അകത്തേക്ക് കയറി പോയി..

 

 

ഹാവൂ .അങ്ങനെയൊരു കല്യാണം കൂടി കലങ്ങിയപ്പോൾ എന്തൊരാശ്വാസം, മനസ്സിൽ പറഞ്ഞു. അവർ വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ പെൺകുട്ടിക്ക് കല്യാണത്തിന് ഇഷ്ടമാണ്.. നലൊരു ദിവസം നോക്കി ഞങ്ങളങ്ങോട്ടേക്ക് വരാമെന്ന് മറുപടി നല്കി. അന്ന് രാത്രിയിൽ അവൻ അമ്മയുടെ മടിയിൽ കിടന്ന് ചോദിച്ചു അമ്മേ ഞാനെല്ലാം തുറന്ന് പറഞ്ഞിട്ടും എന്നെ കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന് അവൾ പറയണമെങ്കിൽ എന്തെങ്കിലും കുഴപ്പമുളള പെണ്ണായിരിക്കില്ലെ അത്..

 

 

എന്തായാലും നിന്റെ അത്രയും കുഴപ്പമില്ല.. അവളുടെ ഒരൊറ്റയൊരാളുടെ വാശിയിലാണ് ഈ കല്യാണം നടക്കുന്നത്.. വലിയ പഠിപ്പൊക്കെയുളള കുട്ടിയാ പറഞ്ഞിട്ടെന്താ കാര്യം.. അച്ഛന് സുഖമില്ലാതെ കിടപ്പിലാണ് കുടുംബക്കാരൊക്കെ കൂടിയാണ് നോക്കുന്നത്.. പല വലിയ ആലോചനകളും വന്നതാണ് എലാവർക്കും സ്ത്രീധനം വേണമത്രേ.. അതാണെങ്കിൽ കുടുംബത്തിലാരും കൊടുക്കാൻ തയാറല്ല.. തളർന്ന് കിടക്കുന്ന അച്ഛന്റെ സന്തോഷത്തിന് വേണ്ടിയാണ് അവള് ഈ കല്യാണത്തിന് സമ്മതിച്ചത്.. ജീവിതം സ്വയം നശിപ്പിക്കാനിറങ്ങി തിരിച്ചതാ…

 

 

അത്രയും കേട്ടപ്പോൾ അവനെവിടെയൊ ഒരു സങ്കടം. പിറ്റേന്ന് അവളുടെ വീട്ടിലേക്ക് യാത്രയായി.അവളോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ എതിർത്തില്ല..കുട്ടി സ്ത്രീധനം കൊടുക്കാൻ കാശില്ലയെന്ന പേരിൽ എന്നെ പോലെ ഒരുത്തന്റെ കൂടെ ജീവിച്ച് ജീവിതം നശിപ്പിക്കേണ്ട.. എത്രയാ കാശ് വേണ്ടതെന്ന് പറഞ്ഞാൽ മതി.. നലൊരാളെ വീട്ടുകാരോട് കണ്ടുപിടിക്കാൻ പറഞ്ഞോളൂ..

 

ഇയാളേക്കാളും ആരോഗ്യവും സാമർത്‌ഥ്യവുമുളള ഒരു ആങ്ങളയെനിക്കുണ്ട്.. അയാൾക്കില്ലാത്ത തോന്നലാണ് ആരുമല്ലാത്ത നിങ്ങൾക്ക് എന്നോട് തോന്നുന്നത് എന്നെ വിവാഹം കഴിക്കാൻ ഇഷ്ടമുണ്ടെങ്കിൽ മതി അല്ലെങ്കിൽ വേണ്ട…എന്ന് പറഞ്ഞവൾ പോയി…

 

 

അങ്ങനെ വൈകാതെ ഞാൻ അവളെതന്നെ വിവാഹം ചെയ്തു.. വിവാഹത്തിന്റെ അന്നത്തെ ദിവസം എനിക്കൊന്നും ഓർമ്മയില്ലായിരുന്നു. കൂട്ടുകാരുമായി കുടിച്ച് ബോധമില്ലാതെ ഏതൊ ഒരു നേരത്താണ് ഞാൻ മണിയറിയിലേക്കെത്തിയത്.. എന്നാലും രാവിലെ ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാഴ്ച്ച ഞാൻ കണ്ടു.. ചൂടുകാപ്പിയുമായി കുളിച്ച് കുറിയും തൊട്ട് സെറ്റുമുണ്ടുടുത്ത് എൻടരികിലേക്ക് വരുന്ന എന്റെ ഭാര്യയെ..തലേ ദിവസത്തെ കാര്യത്തെപറ്റി അവൾ ഒരു പരിഭവവും എന്നോട് പറഞ്ഞില്ല.

 
ഏട്ടാ എനിക്കൊന്ന് അമ്പലത്തിൽ പോകണം..

ഏട്ടാ… ആ വിളി മനസ്സിലെവിടെയൊ തട്ടി.. അവനതങ്ങ് സുഖിച്ചു… പക്ഷേ അമ്പലം.. ഉത്സവ പറമ്പിൽ പോകാറുളളതലാതെ അമ്പലത്തിനുളളിൽ ഇതേവരെ കയറിയിട്ടിയില്ല. നിരീശ്വരവാദിയായ എനിക്കൊക്കെ എന്തൊ ദൈവം എന്തൊ അമ്പലം.

അമ്പലത്തിൽ കൊണ്ടുപോകാം …പക്ഷേ അകത്തേക്ക് ക്ഷണിക്കരുത്..

അതെന്താ…

ഞാനൊരു നീരീശ്വരവാദിയാണ്..

എന്ത് വാദിയായാലും എന്റെ കൂടെ അമ്പലത്തിൽ വന്നേ പറ്റൂ..

വെറുതെ നീ നിന്ന് അടിയിടണ്ട… എന്റെ സ്വഭാവം അറിയാമല്ലോ അമ്പലത്തിൽ പോകണമെങ്കിൽ പോയി റെഡിയായിട്ട് വാ..

അവന്റെ ആ ദേഷ്യപ്പെടലിൽ അവളൊന്ന് വിറച്ചു. അമ്പലത്തിന് മുന്നിൽ അവളെയിറക്കി തൊഴുതിട്ട് വരാൻ പറഞ്ഞു. അവള് സങ്കടത്തോടു കൂടി ഒന്നും മിണ്ടാതെ പോകുന്നത് കണ്ടപ്പോൾ ടി നിൽക്ക് ഞാനും വരാം…നീ കല്യാണം കഴിച്ചിട്ടാദ്യമായിട്ട് ഒരു കാര്യം പറഞ്ഞതല്ലെ. അമ്പലനടയിൽ എന്നോട് ചേർന്ന് നിന്ന് ഭഗവാനെ തൊഴുത് എന്റെ നെറ്റിയിൽ ചന്ദനക്കുറി തൊട്ട് തന്നയവളോടെനിക്ക് വലാത്തൊരു സ്നേഹം തോന്നി. ഒരിക്കലും എന്നെ കുറ്റപ്പെടുത്താത്തയവൾ ഒരിക്കൽ എയന്റെ നെന്ചോട് ചേർന്ന് കിടന്ന് പറഞ്ഞു..ഇനി നമുക്കീ അടിയും വഴക്കുമൊന്നും വേണ്ട ഏട്ടാ..എലാം നിർത്താം..

അവളുടെ തലയിൽ തലോടി ഞാന്‍ പറഞ്ഞു.. അതൊക്കെ നിർത്തിയാൽ ഞാൻ ഞാനല്ലാതാകും. ഒരിക്കൽ കുടിച്ച് ബോധമില്ലാതെ വന്ന എന്നെ അവൾ വീട്ടിൽ കയറ്റാതെ വീടിനു പുറത്തു കിടത്തി. അന്ന് ആ മഞ്ഞത്ത് കിടന്നപ്പോൾ എനിക്കു തോന്നി പണ്ടാരം പെണ്ണ കെട്ടണ്ടാരുന്നു പിറ്റേന്ന് ഒരു ബക്കറ്റ് വെളളം എന്റെ തലയിലൂടെ ഒഴിച്ചവൾ പറഞ്ഞു ഇനിയെന്നൊക്കെ കുടിച്ചിട്ട് വരുന്നോ അന്നൊക്കെ ഇതായിരിക്കും അവസ്ഥയെന്ന് എന്നാലും കുടി നിർത്താൻ ഞാൻ തയ്യാറല്ലായിരുന്നു.. അതിലും ഭേദം മഞ്ഞുകൊണ്ടുളള കിടപ്പു തന്നെയാണെന്നു ഞാൻ വിചാരിച്ചു…

 

 

റൂമിൽ സിഗററ്റ് വലിച്ച് കൊണ്ടിരുന്ന എന്റെ കൈയിൽ നിന്നും സിഗററ്റ് വാങ്ങിച്ച് അവള് വലിച്ച് ചുമച്ച് കൊണ്ട് പറഞ്ഞു ഇനി ഞാനും തുടങ്ങാൻ പോകുകയാണെന്ന് അത് കേട്ടന്നാദ്യമായി അവളെന്റെ കൈയുടെ ചൂടറിഞ്ഞു. ഭാഗ്യത്തിന് പെട്ടിയും കിടക്കയും എടുത്ത് പോയില്ല.. മുറിയിൽ കതകടച്ച് കിടന്ന് കരച്ചിൽ തന്നെയായിരുന്നു. എത്ര നാളായിട്ടാ ആ പാവം നിന്നെ ഒരു നല്ലവാനാക്കാൻ നോക്കുന്നു… നിനക്ക് ഇനിയെങ്കിലും നന്നായിക്കൂടെ.. ജീവിതം മുഴുവൻ നരകയാതന കൊടുക്കാനാണോ നീ അവളെ കെട്ടിയത്.. അമ്മയുടെ വാക്കുകൾ ഏറെ എന്നെ സങ്കടത്തിലായി.

 

 

കരഞ്ഞ് കൊണ്ടിരുന്ന അവളെ സമാധാനിപ്പിക്കാൻ എല്ലാം ഞാൻ നിർത്താമെന്ന് വെറുതെ ഒരു കളളത്തരം പറഞ്ഞപ്പോൾ അവളെന്നെ കെട്ടിപിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി. ആ യഥാർത്ഥ സ്നേഹത്തിന് മുന്നിൽ ഞാൻ എവിടെയൊ ഒന്ന് പതറി പോയത് പോലെയെനിക്ക് തോന്നി… ഒരിക്കലും വീട്ടിൽ പോകണമെന്ന് വാശിപിടിക്കാത്ത….മുത്തേ പൊന്നെ എന്ന് വിളിച്ചിലെങ്കിലും പരിഭവം പറയാത്ത…ഉറക്കമുളച്ച് കഷ്ടപ്പെട്ട് പഠിച്ചിട്ട് ജോലിയ്ക് പോകണമെന്ന് പറയാത്ത…
ഇങ്ങനെയൊരു തെമ്മാടിയുടെ ഭാര്യയായതിന്റെ പേരിൽ നാട്ടുകാരുടെ പരിഹാസം കേട്ടിട്ടും എന്നെ കുറ്റം പറയാത്ത ആ അവൾക്ക് വേണ്ടി ഞാൻ എല്ലാം ഉപേക്ഷിക്കാൻ തയാറായി..

ഏട്ടൻ കുറച്ച് കുടിക്കുകയും അടിയുണ്ടാക്കുന്നതുമൊക്കെ എനിക്കിഷ്ടമാണ്..

രാത്രിയിൽ അവന്റെയരികിൽ കിടന്ന് അവൾ പറഞ്ഞത് കേട്ട് ഞെട്ടിയെഴുന്നേറ്റു..

എന്താ നീ പറഞ്ഞേ…

അലെങ്കിൽ പിന്നെ ഒരു പെണ്ണ് കെട്ടിയപ്പോൾ എന്റെ കെട്ടിയവൻ പെൺകോന്തനായി പോയെന്ന് നാട്ടുകാർ പറയില്ലെ.നല്ല നട്ടെലുളള ഒരുത്തനാ അവളുടെ ഭർത്താവെന്ന് പറയുന്നത് ഇത്തിരി അഭിമാനമുളള കാര്യം തന്നെയാ.. അതാകുമ്പോൾ എത്ര വലിയവനും എന്റെ സാരിക്കുളളിലേക്കും നെഞ്ചത്തേക്കും നോക്കാൻ ഒന്ന് പേടിക്കും.. കുടിച്ച് വരുന്ന നിങ്ങളോട് അടിയിടാനും പരിഭവിക്കാനും കരയാനും എനിക്കിഷ്ടമാണ്…

അത് കേട്ട് ഞാനൊന്ന് ചിന്തിച്ചു ഇവൾക്ക് വട്ടാണൊയെന്ന്..

മാസങ്ങൾ ഒരുപാട് കഴിഞ്ഞു..

ഇന്നവൾ നാല് മാസം ഗർഭിണിയാണ്..

കൈയിൽ വാളുമായി നടന്ന എനിക്ക് അവൾ തൂമ്പ എടുത്ത് തന്നു..ഉണ്ടായിരുന്ന അവളുടെ കുറച്ച് സ്വർണ്ണം വിറ്റ് എന്നെ കൊണ്ട് സ്ഥലം വാങ്ങിപ്പിച്ചവൾ എന്നെ നല്ലൊരു കൃഷിക്കാരനാക്കി.. ദാഹിക്കുമ്പോൾ എനിക്കവൾ കഞ്ഞിവെളളം തന്നു..പറഞ്ഞ വാക്കവൾ തെറ്റിച്ചില്ല ആഴ്ച്ചയിൽ ഒരു ദിവസം കുടിക്കാനുളള പെർമിഷൻ തന്നു..പക്ഷേ അവളുടെ ആ സ്നേഹത്തിന് മുന്നിൽ ചില ആഴ്ച്ചയിലെ ആ ദിവസം ഞാൻ മറന്ന് പോകും.. പെണ്ണ് ഒരു അത്ഭുതമാണ്…

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments