HomeNewsLatest Newsഅര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള 54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു

അര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള 54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു

കോട്ടയം: അര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള 54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ)യാണ് വിലകൾ വെട്ടിക്കുറച്ചത്. പുതുക്കിയ വില നിലവില്‍ വന്നു. ഇതോടെ മരുന്നുകളുടെ വിലയില്‍ 55 ശതമാനത്തോളം കുറവുണ്ടാകും. 191 മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി അവശ്യമരുന്നുകളുടെ പട്ടിക ആരോഗ്യമന്ത്രാലയം വിപുലീകരിച്ചു. പുതിയ കണക്കനുസരിച്ച് 875 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിലുള്ളത്. മുന്‍പ് ഇത് 684 ആയിരുന്നു.

 

 

വിലയിൽ മാറ്റം വരുന്നതോടെ, സ്തനാര്‍ബുദത്തിനുള്ള ട്രാന്‍സ്റ്റുസുമാബ് ഇന്‍ജക്ഷന്‍, മസ്തിഷ്‌ക കാന്‍സറിനുള്ള ടെമോസോളോമൈഡ് എന്നിവയുടെ വില പകുതിയായി കുറയും. 1.20 ലക്ഷം രൂപയായിരുന്ന ട്രാന്‍സ്റ്റുസുമാബ് ഇന്‍ജക്ഷന്റെ വില ഇനി മുതല്‍ 55,812 രൂപയാകും. ഹൃദ്രോഗികള്‍ക്കു ഹൈപ്പര്‍ ടെന്‍ഷനുള്ള അംലോഡോപ്പിന്‍, റമിപ്രില്‍, അണുബാധയ്ക്കുള്ള സെഫ്റ്റിയാട്രോക്‌സോണ്‍, അസിത്രോമൈസിന്‍ ടാബ്‌ലറ്റ്, ഓറല്‍ ലിക്വിഡ് തുടങ്ങിയവയും വിലകുറഞ്ഞവയുടെ പട്ടികയിലുണ്ട്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments