HomeAutoTravel This Seasonഡോക്ടർക്ക് വിനയപൂർവ്വം ഒരു വിരൽ ഞെക്കുതൊഴിലാളിയുടെ കത്ത്....

ഡോക്ടർക്ക് വിനയപൂർവ്വം ഒരു വിരൽ ഞെക്കുതൊഴിലാളിയുടെ കത്ത്….

ബഹു: ഡോക്ടർക്ക്,
ഞാനൊരു മദ്ധ്യവയസ്കൻ . ഭാര്യയും 2 കട്ടികളും……
ജീവിതം ഇതു വരെ വലിയ കുഴപ്പമില്ലാതെ മുമ്പോട്ടു പോകുകയായിരുന്നു, പക്ഷെ, ഞാനിപ്പോൾ വലിയൊരു പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ്, ദയവായി എന്നെ രക്ഷിക്കണം,
ഞാനീ fb യിലും, whatsappലും ഒന്നും കയറാതെ മര്യാദക്ക് കഴിഞ്ഞു!കൂടുകയായിരുന്നു, പക്ഷെ എവിടെ ചെന്നാലും പറയാൻ ഈ വിശേഷങ്ങളേയുള്ളു, എല്ലാരും മൊബൈലിൽ കുത്തികളിച്ചുകൊണ്ടേയിരിക്കുന്നു, അതു പരസ്പരം കാണിച്ചും, അയച്ചും, പൊങ്ങച്ചം പറഞ്ഞും എന്നെ വലച്ചു…..
പിടിച്ചു നിൽക്കാൻ വേണ്ടി ഞാനും വാങ്ങി 20000 രൂപയുടെ ഒരു Smart phone.താമസിച്ചാണെങ്കിലുംf bയിലും whatടappലുമൊക്കെ കയറി, ഹായ് നല്ല രസം! ലൈക് ,ഷെയർ ,കമന്റ്. upload, downloading ….
എന്തൊക്കെ കാര്യങ്ങളാണീശ്വരാ ഈ ലോകത്ത്. ഒരു പാട് സുന്ദരൻമാരും സുന്ദരിമാരും എനിക്കു സുഹ്യത്തുക്കളായി, എനിക്കു ലൈക് തന്നു….. അഭിനന്ദിക്കുന്നു…… രാവും പകലും ചാറ്റലോടെ ചാറ്റൽ….. ദോഷം പറയരുത് ഗ്രൂപ്പിൽ നിന്നു ഗ്രൂപ്പിലേക്ക് ഞാനും ചിലതൊക്കെ അടിച്ചുമാറ്റി പോസ്റ്റ് ചെയ്തു….. ചിലതൊക്കെ ഏറ്റു…..
പിന്നെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.fb യിൽ friends 500 കഴിഞ്ഞു, ഗ്രൂപ്പൂകൾ 15 ഉം . whats app ൽ 15 ഗ്രൂപ് – ഓഫീസ്, അസോസിയേഷൻ, യൂണിയൻ, അമ്മയുടെ കുടുംബം , അച്ഛെന്റ കുടുംബം, അടുത്ത സുഹൃത്തുക്കൾ, ഭാര്യയുടെ കുടുംബം, കൂടെ പഠിച്ഛവർ – സ്കൂളിൽ, കോളേജിൽ ,അങ്ങനെയങ്ങനെ….l
പക്ഷെ എല്ലാത്തിലും കയറിയിറങ്ങാൻ ഒരാളും ഒരായുധവുമല്ലേയുള്ളു….
ഇപ്പോഴെനിക്ക് ഇതിനല്ലാതെ മറ്റൊന്നിനും സമയമില്ല. ചൂണ്ടുവിരൽ ഞെക്കി ഞെക്കി ഒരു പരുവമായി. ആ വിരൽ കൊണ്ട് ഇനി വലിയ പ്രയോജനമൊന്നുമുണ്ടാവുമെന്നു തോന്നുന്നില്ല….
അതുമല്ല പ്രശ്നം.ഗ്രൂപ്പിൽ നിന്നു ഗ്രൂപ്പിലേക്ക് മാറുമ്പോൾ പലപ്പോഴും ഓർമ നിൽക്കുന്നില്ല.അവിടെ പറയേണ്ടത് മറ്റൊരിടത്ത് പറയും. അതിന്റെ പേരിൽ രണ്ടിടത്തു നിന്നു വെളിയിലായി…..പേരുദോഷം മിച്ചം……
ഓഫീസ് കാര്യങ്ങൾ ഒരു വഴിക്കായി, കുടുംബ കാര്യങ്ങളും തഥൈവ….
എന്നാലും ഇനി എനിക്കിതൊന്നുമില്ലാതെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല….
തലക്കും കൈകൾക്കും എപ്പോഴും പെരുക്കം പോലെ….. വിശപ്പില്ല…. ആരോടെങ്കിലും നേരിട്ട സംസാരിച്ചിട്ട് ദിവസങ്ങളായി….
അതൊന്നുമല്ല, ഇപോഴത്തെ പ്രശ്നം….. ഒരു ദിവസം ഭാര്യ ചുണ്ണമ്പു പെട്ടി പോലെയുള്ള എന്റെ പഴയ നോക്കിയ ഫോൺ എവിടെ നിന്നോ തപ്പിയെടുത്തു തന്നിട്ട് ഒറ്റ ഡയലോഗ് ” മറ്റേ ഫോണിങ്ങ് തന്നേര്…. അല്ലെങ്കിൽ ഞാൻ പോകുന്നു…..” ഞാൻ കൊടുക്കുമോ ഈ ലോകവുമായി എനിക്കു ബന്ധപ്പെടുവാനുള്ള എന്റെ ഒരേയൊരു ആയുധം…പക്ഷെ അവൾ വാക്ക് പാലിച്ചു…
ഇപ്പോൾ ഞാനീ വലിയ വീട്ടിൽ ഒറ്റക്കാണ് ഡോക്ടർ. വല്ലപ്പോഴും പുറത്ത് പോയി ഒരു കാലിച്ചായ കുടിക്കും…വീണ്ടും Whatsaap നോക്കും…….
ഡോക്ടർ, എനിക്കെന്തെങ്കിലും രോഗമുണ്ടോ? ഇതിനു ചികിൽസയുണ്ടോ?
എന്നെ രക്ഷിക്കണം…..
എന്ന്…..
വിധേയനായ ഒരു വിരൽ ഞെക്ക് തൊഴിലാളി….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments