HomeAround KeralaThiruvananthapuramകാർ മതിലിൽ ഇടിച്ച് യുവതി മരിച്ചു

കാർ മതിലിൽ ഇടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവതി മരിച്ചു. കാറോടിച്ചിരുന്ന ഭർത്താവും ഒപ്പമുണ്ടായിരുന്ന മകളും പരിക്കുകളോടെ രക്ഷപ്പെട്ടു. കരമന തളിയിൽ പത്മനാഭന്റെ ഭാര്യ പുഷ്കലയാണ് (39) മരിച്ചത്. പത്മനാഭനും ഇളയമകൾ കമലയും (5) പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.

 

പുലർച്ചെ 1.30ന് പാങ്ങപ്പാറ മാങ്കുഴി ജംഗ്ഷനിലായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവർ. പത്മനാഭൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഗോമതി, വെങ്കിടേശൻ എന്നിവരാണ് ഇവരുടെ മറ്റുമക്കൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments