HomeAutoPlaces to Viewവെള്ളം വറ്റിയ നദിയിൽ പ്രത്യക്ഷമായത് സഹസ്രലിംഗത്തിന്റെ അപൂര്‍വകാഴ്ച !

വെള്ളം വറ്റിയ നദിയിൽ പ്രത്യക്ഷമായത് സഹസ്രലിംഗത്തിന്റെ അപൂര്‍വകാഴ്ച !

കടുത്ത വനലിൽ വെള്ളം വറ്റിയ നദിയിലേക്ക് നോക്കിയവർ അത്ഭുതപ്പെട്ടു. നദിയുടെ അടിത്തട്ടിലെ കരിങ്കല്ലുകളില്‍ കൊത്തി വെച്ച നിലയില്‍ ആയിരത്തിലധികം ശിവലിംഗങ്ങള്‍. ഓരോ ശിവലിംഗത്തിന്റെയും സമീപത്ത് ശിവന്റെ വാഹനമായ നന്ദിയുടെ ശില്‍പവുമുണ്ട്. ആദ്യമായാണ് നദി ഇത്രയേറെ വറ്റി വരളുന്നതും ശിവലിംഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്നും നാട്ടുകാര്‍ പറയുന്നു. വടക്കന്‍ കര്‍ണാടകയിലെ സിസിറിയ്ക്ക് 17 കിലോമീറ്റര്‍ അകലെയാണ് ഷാല്‍മല നദി. 1678നും 1718നും ഇടയില്‍ സിസിറി ഭരിച്ച സദാശിവറായ് രാജാവ് പണി കഴിപ്പിച്ചതാണ് ഈ ശില്‍പങ്ങളെന്നാണ് കരുതപ്പെടുന്നത്. സദാശിവറായിയുടെ മരണത്തിന് ശേഷം നദിയില്‍ വെളളം കൂടിയെന്നും ശിവലിംഗപ്രതിമകള്‍ ആരുടെയും കണ്ണില്‍പ്പെടാതെ മറഞ്ഞു പോവുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു. എല്ലാ വര്‍ഷവും ശിവരാത്രി ദിനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെയെത്താറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments