HomeNewsLatest Newsവരുന്നു, ബൈക്ക് ടാക്സികൾ.....

വരുന്നു, ബൈക്ക് ടാക്സികൾ…..

ഇനി ബൈക്കും ടാക്സി. നിരത്തുകളിലേക്ക് ബൈക്ക് ടാക്‌സികളും എത്താന്‍ തയ്യാറാവുകയാണ്. ഹരിയാനയിലാണ് ബൈക്ക് ടാക്‌സി പരീക്ഷിക്കുന്നത്. ഗോവയില്‍ ബൈക്ക് ടാക്‌സികള്‍ യാത്രക്കാര്‍ക്ക് സേവനവുമായി ഇപ്പോൾ രംഗത്തുണ്ട്.ഹരിയാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ബൈക്ക് ടാക്‌സികള്‍ ഗുഡ്ഗാവില്‍ ഓടിത്തുടങ്ങും. ഈ മാസം അവസാനത്തോടെ 100 ബൈക്ക് ടാക്സികൾ പുറത്തിറക്കാനാണ് തീരുമാനം.
ഹരിയാനയില്‍ ഗുഡ്ഗാവ് കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് ബൈക്ക് ടാക്‌സികള്‍ നിരത്തിലിറക്കുന്നത്. മെട്രോ സ്‌റ്റേഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ ബൈക്ക് ടാക്‌സികള്‍ എത്തും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ബൈക്ക് ടാക്‌സികള്‍ സര്‍വീസ് നടത്തുകയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സജ്ജമായിരിക്കും. പരിശീലനം നല്‍കിയ ഡ്രൈവര്‍മായിരിക്കും ബൈക്ക് ഓടിക്കുകയെന്നും കമ്പനി വക്താവ് അസുതോഷ് ജോഹ്‌റി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments