HomeNewsLatest Newsഗുഡ് നൈറ്റ്‌ ഇന്ത്യ, ഫ്രം ശൂന്യാകാശം !

ഗുഡ് നൈറ്റ്‌ ഇന്ത്യ, ഫ്രം ശൂന്യാകാശം !

കാലിഫോര്‍ണിയ: ”ദക്ഷിണേന്ത്യയ്ക്ക് മുകളില്‍. ഗുഡ്‌നൈറ്റ്”. ആറു മണിക്കൂര്‍ മുന്‍പ് അമെരിക്കന്‍ ബഹിരാകാശ സഞ്ചാരി സ്‌കോട്ട് കെല്ലിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു ചിത്രം അപ് ലോഡ് ചെയ്തു. ഈ അടിക്കുറിപ്പോടെ. ചിത്രം പകര്‍ത്തിയിരിക്കുന്നത് വിമാനത്തില്‍ നിന്നല്ല, ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന്. കുറ്റാക്കുറ്റ് ഇരുട്ടിനിടയില്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന ഒരു കൂട്ടം നഗരങ്ങള്‍. നമ്മുടെ കൊച്ചി ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ നഗരങ്ങളാണിത്. അതേ, ദക്ഷിണേന്ത്യയുടെ ചിത്രമാണ് സ്‌കോട്ട് കെല്ലി അപ് ലോഡ് ചെയ്തത്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പാണ് അദ്ദേഹം ഈ ചിത്രമെടുത്തത്.
ഇതു കൂടാത ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നിരവധി ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. വടക്കന്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍. സിന്ധുനദി, അഫ്ഗാനിസ്ഥാന്‍, ഹിമാലയം എന്നിവയെല്ലാം തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. ഇന്ത്യയും പാക്കിസ്ഥാനും വേര്‍തിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തിയും ഇതില്‍ കാണിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments